
മലയാളിയായ കരുൺ നായർക്ക് അതൊരു സാധാരണ ക്യാച്ച് മാത്രമായിരുന്നു. പക്ഷേ, മൂന്നരക്കോടി മലയാളികൾക്കും സച്ചിൻ ബേബിക്കും അതു മാനത്തുനിന്നു നെഞ്ചിലേക്കു പതിച്ച ഉൽക്കയായി. തന്റെ നൂറാം മത്സരത്തിൽ സെഞ്ചറിക്കു 2 റൺസകലെ സച്ചിന്റെ അവിശ്വസനീയ പുറത്താകലിലൂടെ രഞ്ജി ട്രോഫി ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ കേരളം വിദർഭയോടു 37 റൺസിന്റെ നിർണായക ലീഡ് വഴങ്ങി.
മഴയിൽ വെള്ളക്കെട്ടായി ഗദ്ദാഫി സ്റ്റേഡിയം, മത്സരസജ്ജമാക്കുന്നതിനിടെ നിലംപതിച്ച് ജീവനക്കാരൻ; പിസിബിക്ക് രൂക്ഷ വിമർശനം– വിഡിയോ
Cricket
പാർഥ് രഖഡെ ‘പ്രലോഭനം’ പുരട്ടിയെറിഞ്ഞ പന്ത് സ്ലോഗ് സ്വീപ് ചെയ്ത് സിക്സറിലൂടെ സെഞ്ചറി തികയ്ക്കാൻ ശ്രമിച്ചാണു സച്ചിൻ ഡീപ് മിഡ്വിക്കറ്റിൽ കരുൺ നായരുടെ കയ്യിലകപ്പെട്ടത്. 6 വിക്കറ്റിനു 324 റൺസ് എന്ന നിലയിൽ ലീഡിന് 56 റൺസ് മാത്രം അകലെയായിരുന്നു കേരളം അപ്പോൾ. സച്ചിൻ പുറത്തായതിനു പിന്നാലെ 18 റൺസിനിടെ 3 വിക്കറ്റുകൾകൂടി നഷ്ടപ്പെടുത്തിയ കേരളം 342ൽ ഓൾഔട്ടായി.സ്കോർ: വിദർഭ ഒന്നാം ഇന്നിങ്സ് – 379, കേരളം ഒന്നാം ഇന്നിങ്സ്– 342.
പേടിച്ചാൽ പാതി തോറ്റെന്നാണ് അർഥമെന്ന ബോധ്യത്തോടെയായിരുന്നു മൂന്നാംദിനം രാവിലെ കേരളം കളി തുടങ്ങിയത്. 3 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ചതു ക്യാപ്റ്റൻ സച്ചിൻ ബേബിയും (7) ആദിത്യ സർവതെയും (66) ചേർന്ന്. ഓവർപിച്ച് ചെയ്തെത്തിയ നചികേതിന്റെ ആദ്യ പന്തിൽ തന്നെ സച്ചിൻ ബൗണ്ടറി നേടി.
തലേന്ന് ആത്മവിശ്വാസത്തോടെ കളിച്ചെങ്കിലും മൂന്നാംദിനം സർവതെയുടെ ബാറ്റിങ് അനായാസമായില്ല. ഒന്നിലധികം തവണ ലൈഫ് ലഭിച്ച ശേഷം വ്യക്തിഗത സ്കോർ 79ൽ നിൽക്കെ സർവതെ പുറത്തായി. 63 റൺസിന്റെ കൂട്ടുകെട്ടിന് അന്ത്യം. വിണ്ടും പൊടിഞ്ഞും കാണപ്പെട്ട പിച്ച് സ്പിന്നിനോടു കൂറു പ്രഖ്യാപിക്കാൻ തുടങ്ങുന്നതു മുതലെടുത്ത് ഹർഷ് ദുബെയാണു വിക്കറ്റ് നേടിയത്. സില്ലി പോയിന്റിലേക്കു സർവതെ കളിച്ച പന്ത് ഡാനിഷ് മലേവർ പിന്നോട്ടോടി കൈപ്പിടിയിലാക്കി.
പകരമെത്തിയ സൽമാൻ നിസാറും സച്ചിനും വിക്കറ്റ് നഷ്ടത്തിന്റെ അങ്കലാപ്പില്ലാതെ ബാറ്റിങ് തുടർന്നു. നൂറാം മത്സരം അവിസ്മരണീയമാക്കാൻ ഉറച്ചെത്തിയ സച്ചിൻ ബൗണ്ടറിയിലൂടെ അർധ സെഞ്ചറി തികച്ചു. കൂട്ടുകെട്ട് അർധസെഞ്ചറിക്ക് ഒരു റൺ അകലത്തിൽ നിൽക്കെ അവിശ്വസനീയ ബോളിലൂടെ ഹർഷ് ദുബെ വീണ്ടും പ്രഹരമേൽപിച്ചു. സെമിയിലെ സെഞ്ചറി വീരൻ സൽമാൻ (21) എൽബിഡബ്ല്യുവിൽ കുടുങ്ങി പുറത്ത്.
5ന് 219 എന്ന പേടിക്കേണ്ട നിലയിലെത്തിയതോടെ സച്ചിൻ ബേബിയുടെ തോളിലേക്കു കേരളം കൂടുതൽ ചായാൻ തുടങ്ങി. സച്ചിനു കൂട്ടായി ക്രീസിൽ അസ്ഹറുദ്ദീൻ എത്തി. ന്യൂബോൾ എടുത്തതിനു പിന്നാലെ അടുത്ത വിക്കറ്റ്. പേസർ ദർശൻ നൽകണ്ഡെയുടെ പന്തിൽ അസ്ഹർ (34) പുറത്ത്. 6ന് 278 എന്ന നിലയിലേക്കു കേരളം പതിച്ചു.
പിച്ചിൽ പലയിടത്തും മണ്ണിന് ഇളക്കവും വിള്ളലും, മുതലെടുത്താൻ കേരളത്തിന് ഇനിയും ജയിക്കാം; കളി കൈവിട്ടിട്ടില്ല, അവസരം ഇനിയും
Cricket
ജലജ് സക്സേന ക്രീസിൽ. മറുവശത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ബൗണ്ടറികൾ പായിച്ച് സച്ചിൻ 96 റൺസിൽ. 2 സിംഗിളുകളിലൂടെ 98ൽ. സെഞ്ചറി ആഘോഷത്തിനായി കേരളം മുഴുവൻ കാത്തിരിക്കെ രഖഡെ ഓഫ് സ്റ്റംപിനു പുറത്തെറിഞ്ഞ പന്ത് സച്ചിൻ സ്വീപ് സ്ലോഗ് ചെയ്തു. ഡീപ് മിഡ്വിക്കറ്റിൽ ഏകനായി നിന്ന കരുൺ നായർ ഓടിയെത്തി പന്ത് കയ്യിലൊതുക്കി.
സച്ചിൻ മടങ്ങിയതോടെ വിദർഭ പൂർണ നിയന്ത്രണം പിടിച്ചു. 28 റൺസെടുത്ത ജലജിനെ രഖഡെ ക്ലീൻബോൾഡാക്കി. എം.ഡി.നിധീഷിനെ ദുബെ വിക്കറ്റിനു മുന്നിൽ കുടുക്കി. ഏദൻ ആപ്പിൾ ടോമിനെ രഖഡെ ബോൾഡാക്കിയതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സിനു തിരശ്ശീല.
English Summary:
Ranji Trophy Final, Kerala vs Vidarbha Day 3 Match Updates
TAGS
Ranji Trophy
Kerala Cricket Team
Kerala Cricket Association (KCA)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com