
തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഫാദർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങൾ നിലവാരത്തിൽ താഴുന്നില്ലെന്നും ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു.
“മോഹൻലാൽ അടുത്ത കാലത്ത് സ്റ്റാൻഡേർഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങൾ നിലവാരത്തിൽ താഴുന്നില്ല. ഒരു നിലവാരവും ഇല്ലാത്ത പടങ്ങളാണ് മോഹൻലാൽ ചെയ്യുന്നത്. വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഇത്തരം മോശം പടങ്ങളിൽ അഭിനയിക്കാൻ പോകരുത്”, എന്നാണ് ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എമ്പുരാൻ വരുന്നുണ്ടല്ലോന്ന ചോദ്യത്തിന്, “കാണുമ്പോൾ അറിയാം. എല്ലാം ഭയങ്കരമാണെന്ന് പറയും. കാണുമ്പോൾ പലതും വട്ടപ്പൂജ്യം. മോഹൻലാലിനെ ഇഷ്ടമാണ്. പക്ഷേ ഈയിടെ ഇറങ്ങിയ പടങ്ങളെല്ലാം അദ്ദേഹത്തിന്റെ നിലവാരത്തെ വളരെയധികം കുറച്ചു കഴിഞ്ഞു”, എന്ന് ഫാദർ പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പടങ്ങളിലൊന്ന് മമ്മൂട്ടിയുടെ തനിയാവർത്തനവും മറ്റൊന്ന് മോഹൻലാലിന്റെ കിലുക്കം അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിക്കും മോഹൻലാലിനും ജോസഫ് പുത്തൻപുരയ്ക്കൽ ഉപദേശവും നൽകുന്നുണ്ട്. ‘മമ്മൂട്ടിക്ക് നല്ല അഭിനയം ഉണ്ട്. തരംതാഴ്ന്ന റോളുകളിൽ അഭിനയിക്കരുത്. നല്ല നിലവാരത്തിൽ തന്നെ നിൽക്കണം. മോഹൻലാൽ എടുക്കുന്ന പടങ്ങൾ സെലക്ടീവ് ആകണം. പ്രതീക്ഷ നൽകിയിട്ട് വട്ടപ്പൂജ്യം ആകരുത്’, എന്നും ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു.
അതേസമയം, എമ്പുരാന് ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളില്‍ എത്തും. ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. കൂടാതെ ഇരു നടന്മാരുടെ നിരവധി സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]