
കൊൽക്കത്ത: സ്വന്തം മക്കളെ സ്കൂളിൽ അയക്കാതെ വേറിട്ട രീതിയിൽ വിദ്യാഭ്യാസം നൽകുന്ന മാതാപിതാക്കളുടെ വീഡിയോ വൈറലാകുന്നു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടിയുമായ ഷെനാസ് ട്രഷറിയാണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുളള ഒരു കുടുംബത്തിന്റെ വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. മക്കളെ സ്കൂളിൽ അയച്ച് വിദ്യാഭ്യാസം നൽകുന്ന രീതി സമയം പാഴാക്കുന്നതിന് തുല്യമാണെന്നാണ് ദമ്പതികൾ വീഡിയോയിലൂടെ പറയുന്നത്.
പുതിയ ട്രെൻഡ് ‘അൺസ്കൂളിംഗ്’ എന്നാണ് അറിയപ്പെടുന്നതെന്നും അവർ വാദിക്കുന്നു. മറിച്ച് ‘ഹോംസ്കൂളിംഗ്’ അല്ല. അൺസ്കൂളിംഗ് എന്നാൽ പ്രത്യേക പാഠ്യപദ്ധതിയില്ലാതെ കുട്ടികളെ അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നു. എന്നാണ് ഹോംസ്കൂളിംഗ് എന്നാൽ കുട്ടികളെ വീട്ടിലിരുത്തി കൃത്യമായി പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്ന രീതിയും കുടുംബം വിശദീകരിക്കുന്നുണ്ട്. കുട്ടികളെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ പഠിപ്പിക്കുന്നു, യാത്രകൾ പോകുന്നു, വിനോദത്തിനായി കൂടുതൽ കളികൾ ഉൾപ്പെടുത്തുന്നു. കുട്ടികളെ സംരംഭകരായി വളർത്താൻ ശ്രമിക്കുന്നു. മക്കളുടെ ഭാവി ഓർത്ത് ആശങ്കകൾ ഇല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.
വീഡിയോയ്ക്ക് കൂടുതലും വിമർശനങ്ങളാണ് ഉണ്ടായത്. കുറച്ചാളുകൾ മാത്രമാണ് അംഗീകരിച്ചത്. ഒരാൾ പ്രതികരിച്ചത് ഇങ്ങനെ, ഒരു കുട്ടിയെ സ്കൂളിൽ അയക്കുന്നത് പഠിക്കാൻ മാത്രമല്ല. വിവിധ മനസുളള ഒരേ പ്രായത്തിലുളള കുട്ടികൾ കൂടിച്ചേരുന്ന സ്ഥലമാണ് സ്കൂൾ. വർഷങ്ങളോളം അവർ അടുത്ത് ഇടപഴകുമ്പോൾ സ്വഭാവത്തിൽ തന്നെ വലിയ മാറ്റങ്ങൾ സംഭവിക്കും. ഹോംസ്കൂളിംഗിന് എതിരല്ല. പക്ഷെ സ്കൂളിൽ പോയി പഠിക്കണം. സ്കൂളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ മറ്റു എവിടെ നിന്നും ലഭിക്കില്ല. മറ്റൊരാൾ പ്രതികരിച്ചത് ഇങ്ങനെ, ഇതൊക്കെ സമ്പന്നർക്ക് മാത്രമേ സാധിക്കുളളൂ. അല്ലെങ്കിൽ സ്കൂളിൽ പോകാൻ മതിയായ സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]