സ്വവർഗാനുരാഗികളെയും സ്വവർഗവിവാഹത്തേയും ഇന്നും അംഗീകരിക്കാത്ത ആളുകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. ഇന്ത്യയിലും അത് അങ്ങനെ തന്നെ.
2018 -ലാണ് ഇന്ത്യയിൽ സ്വവർഗാനുരാഗം കുറ്റമല്ല എന്ന് കാണിച്ചുകൊണ്ടുള്ള വിധി വന്നത്. എന്നാൽ പോലും, ഇന്നും സ്വവർഗാനുരാഗികളെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ പോലും അത്തരത്തിലുള്ള ഒരുപാട് കമന്റുകൾ കാണാം. എന്തായാലും, ഇതിനിടയിൽ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സ്വവർഗാനുരാഗികളായ രണ്ട് യുവാക്കളുടെ വിവാഹത്തിന്റെ ആഘോഷങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഈ മനോഹരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് aka_naach എന്ന യൂസറാണ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ഗേ വിവാഹത്തിൽ പങ്കെടുക്കുന്നത് എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. വിവാഹാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഘോഷയാത്രയാണ് വീഡിയോയിൽ കാണുന്നത്.
സാധാരണ വരനെയാണ് ഇങ്ങനെ ആഘോഷപൂർവം വിവാഹവേദിയിൽ എത്തിക്കാറ്. എന്നാൽ, ഇവിടെ രണ്ടുപേരും ഘോഷയാത്രയായി ആഘോഷപൂർവം എത്തുന്ന കാഴ്ചയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, ഈ വിവാഹത്തിലെ ഏറ്റവും മനോഹരമായ കാഴ്ച അത് മാത്രമല്ല.
ആ വിവാഹത്തിൽ പങ്കെടുത്ത അതിഥികളുടെ ആഘോഷം കൂടിയാണ്. അതിൽ പ്രായഭേദമൊന്നുമില്ല.
എല്ലാ പ്രായത്തിലുള്ളവരും ആടുകയും പാടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാവുന്നതാണ്. View this post on Instagram A post shared by Akanksha | Bollywood Dance (@aka_naach) പിന്നീട്, ദമ്പതികളും എത്തുന്നു. ഇരുവരും സ്നേഹത്തോടെ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അംഗീകാരത്തിന്റെ അതിമനോഹരമായ നിമിഷങ്ങൾ എന്നേ ഈ വീഡിയോ കാണുമ്പോൾ പറയാൻ തോന്നൂ. വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റ് നൽകിയിട്ടുണ്ട്.
അതിൽ ചിലർ തങ്ങളുടെ സ്നേഹമറിയിച്ചപ്പോൾ അവിടെയും വിദ്വേഷ കമന്റുകൾക്ക് കുറവൊന്നും ഇല്ല.
‘സ്വീഡനിൽ ജീവിക്കുന്നത് ഇഷ്ടമാണ്, പക്ഷേ ഇന്ത്യയാണ് കൂടുതൽ സൗകര്യപ്രദം’; വീഡിയോയുമായി യുവതി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]