
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ പതിനൊന്നിലും തോല്‍വി. ഏഴ് ജയം മൂന്ന് സമനില. 24 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫിലേക്കുള്ള വാതില്‍ ഏറെക്കുറെ അടഞ്ഞതിനാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഇക്കൊല്ലവും കപ്പടിക്കാനും കലിപ്പടക്കാനുമാവില്ല.
തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ പാതിവഴിയില്‍ കോച്ച് മികേല്‍ സ്റ്റാറേയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സിന് മലയാളികോച്ച് ടി ജി പുരുഷോത്തമന് പ്രതീക്ഷ നല്‍കിയെങ്കിലും രക്ഷയമുണ്ടായില്ല. അവസാന രണ്ട് കളിയിലും തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫിലേക്കുള്ള ദൂരം കൈയെത്തിപ്പിടിക്കാവുന്നതിനും അകലെ ആയത്. പ്ലേഓഫിലേക്ക് മുന്നേറുക ലീഗിലെ ആദ്യ ആറ് സ്ഥാനക്കാര്‍. ഇനിയുള്ള മൂന്ന് കളിയും ജിയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് പരമാവാധി നേടാനാവുക മുപ്പത്തിമൂന്ന് പോയിന്റ്.
അഫ്ഗാനിസ്ഥാനുമായിട്ടുള്ള മത്സരം മഴയെടുത്തു! ഓസ്ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമിയില്‍
മോഹന്‍ ബഗാന്, എഫ് സി ഗോവ, ബെംഗളൂരു എഫ്സി, ജംഷെഡ്പൂര്‍ എഫ്സി എന്നിവര്‍ക്ക് മുപ്പത്തിയേഴ് പോയിന്റില്‍ കൂടുതലുണ്ട്. അഞ്ചും ആറും സ്ഥാനത്തുളള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും മുംബൈ സിറ്റിക്കും മുപ്പത്തിരണ്ടുപോയിന്റ് വീതവും. ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സ്വപ്നം കാണണമെങ്കില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയും ഒറ്റപോയിന്റും നേടരുത്. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ഏറെക്കുറെ അസാധ്യം.
ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലും വീഴ്ത്തി പ്ലേഓഫിലെ സ്ഥാനും സുരക്ഷിതമാക്കുകയാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂരിന്റെ ലക്ഷ്യം. ജംഷെഡ്പൂരില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒറ്റഗോളിന് തോറ്റിരുന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]