
ന്യൂഡൽഹി: മാർച്ച് മാസത്തിലെ പൊതു അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അവധിയനുസരിച്ച് അടുത്ത മാസം 14 ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. പൊതു അവധികൾ, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, ഞായറാഴ്ചകൾ എന്നിവ ഉൾപ്പടെയാണിത്. എന്നാൽ ഹോളി, റംസാൻ പോലുളള ആഘോഷങ്ങളിൽ സംസ്ഥാനത്തെ മിക്ക ബാങ്കുകളും അടഞ്ഞ് കിടക്കും. ഇതനുസരിച്ച് ഉപഭോക്താക്കൾ ബാങ്കിൽ പോകേണ്ട ദിവസങ്ങൾ ആസൂത്രണം ചെയ്യണമെന്നും ആർബിഐ മുന്നറിയിപ്പിലുണ്ട്.
മാർച്ച് 2 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 7 (വെളളി)- ചാപ്ചാർ കൂട്ട് – മിസോറാമിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 8 (രണ്ടാം ശനിയാഴ്ച)
മാർച്ച് 9(ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 13 (വ്യാഴം)- ഹോളിക ദഹനവും ആറ്റുകാൽ പൊങ്കാലയും -ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി
മാർച്ച് 14 (വെളളി) – ഹോളി – ത്രിപുര, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്കും അവധി
മാർച്ച് 15 (ശനി) ഹോളി- അഗർത്തല,ഭുവനേശ്വർ,ഇംഫാൽ,പാട്ന എന്നിവിടങ്ങളിൽ അവധി
മാർച്ച് 16 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 22 (നാലാം ശനിയാഴ്ച)
മാർച്ച് 23 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 27 (വ്യാഴം) ശബ്-ഇ-ഖദ്ർ – ജമ്മു കാശ്മീരിൽ അവധി
മാർച്ച് 28 (വെളളി)- ജുമാത്-ഉൽ-വിദ- ജമ്മു കാശ്മീരിൽ അവധി
മാർച്ച് 30 (ഞായർ)- ആഴ്ചതോറുമുളള അവധി
മാർച്ച് 31 (തിങ്കൾ)- റംസാൻ -ഈദ് -മിസോറാം,ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുളള സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]