
മലയാളം സിനിമയ്ക്ക് 2024 നല്ല വര്‍ഷമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. ആദ്യ രണ്ട് മാസത്തിലേ മഞ്ഞുമ്മല്‍ ബോയ്സ്, ഭ്രമയുഗം, പ്രേമലു എന്നീ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. ബോളിവുഡിനെയും അമ്പരപ്പിച്ച കളക്ഷനായിരുന്നു മലയാള സിനിമ 2024ല്‍ നേടിയത്. എന്നാല്‍ നിലവില്‍ മലയാളത്തിന് 347.99 കോടിയേ ഗ്രോസ് നേടാനായുള്ളൂവെന്നാണ് സാക്നില്‍ക്കിന്റെ കണക്കുകള്‍
മലയാളത്തിന്റെ ആകെ നെറ്റ് 106. 21 കോടി ആണ്. കേരളത്തില്‍ നിന്ന് മാത്രം 107.73 കോടിയാണ് നേടാനായത്. എന്നാല്‍ വിദേശത്ത് നിന്ന് 53.6 കോടിയാണ് മലയാളത്തിന് നേടാനായത്. എന്തായാലും വരും റിലീസുകള്‍ മലയാളത്തിന്റെ കളക്ഷൻ വര്‍ദ്ധിപ്പിക്കുമെന്ന് കരുതാം. എത്രയാണ് നഷ്ടം എന്നതിന്റെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2025ല്‍ നിലവില്‍ മലയാളത്തില്‍ നിന്ന് കളക്ഷനില്‍ മുന്നിലുള്ളത് രേഖാചിത്രമാണ്. ആസിഫ് അലിയുടെ രേഖാചിത്രം 75 കോടിയാണ് ആകെ നേടിയത്. ജോഫിൻ ടി ചാക്കോയാണ് സംവിധാനം നിര്‍വഹിച്ചത്. അപ്പു പ്രഭാകര്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമേ അനശ്വര രാജൻ, മനോജ് കെ ജയൻ, ഉണ്ണി ലാലു, സായ് കുമാര്‍, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സലീമ, നിഷാന്ത് സാഗര്‍, ടി ജി രവി, നന്ദു, സുധി കോപ്പ, വിജയ് മേനോൻ എന്നിവര്‍ക്കൊപ്പം എഐയുടെ സഹായത്തോടെ മമ്മൂട്ടിയെയും അവതരിപ്പിച്ചു.
കുഞ്ചാക്കോ ബോബൻ നായകനായി വന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് രണ്ടാം സ്ഥാനത്ത് എത്തിിരിക്കുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 26.40 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫ് ആണ് സംവിധാനം നിര്‍വഹിച്ചത്. കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് അഭിപ്രായങ്ങള്‍. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. നിലവില്‍ മമ്മൂട്ടിയാണ് മൂന്നാം സ്ഥാനത്ത്. മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ആഗോളതലത്തില്‍ 20.9 കോടി മാത്രമാണ് നേടിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]