
ജോലി സ്ഥലത്തെ ചൂഷണങ്ങൾ മിക്കവാറും ആരും അധികം ചർച്ച ചെയ്യാതിരിക്കാറാണ് പതിവ്. അതിന് പല കാരണങ്ങളുണ്ട്. ജോലി നഷ്ടമാവുമോ എന്ന ഭയം, പുതിയ കമ്പനികൾ ജോലിക്ക് എടുക്കാതിരിക്കുമോ എന്ന ആശങ്ക, ടാർജെറ്റ് ചെയ്യപ്പെടാനുള്ള സാധ്യത എന്നിവയൊക്കെ ഇതിന് കാരണങ്ങളാവാം. അതുപോലെ, ജോലി സംബന്ധമായ അനേകം പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. റെഡ്ഡിറ്റിൽ ഒരു യുവതി തന്റെ ജോലിസ്ഥലത്തെ വിവേചനവുമായി ബന്ധപ്പെട്ട് കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. 20 മിനിറ്റ് ടോയ്ലെറ്റ് ബ്രേക്ക് എടുത്തതിന് തന്റെ ടീം ലീഡർ രാത്രി വിളിച്ചുവെന്ന് അവർ പറയുന്നു.
മാനേജ്മെന്റ് ‘സെക്സിസ്റ്റ്’ ആണ് എന്നും അശ്ലീലത പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നും യുവതി പറയുന്നു. 28 -കാരിയായ യുവതി പറയുന്നത്, സ്ത്രീകൾക്ക് രാത്രി 8.30 -ന് ശേഷം ഓഫീസിലിരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് തന്നെ വീട്ടിൽ പറഞ്ഞുവിടും. അങ്ങനെ നാല് മണിക്കൂർ ഓഫീസിലിരുന്ന് ജോലി ചെയ്ത ശേഷം ബാക്കി ഷിഫ്റ്റ് വീട്ടിലിരുന്ന് ജോലി ചെയ്താണ് താൻ തീർക്കുന്നത് എന്നാണ്.
ഒരു ദിവസം രാത്രി തന്റെ ടീം ലീഡർ തന്നെ വിളിച്ചു. ചാറ്റ് എന്താണ് നോക്കാത്തത് എന്നാണ് ചോദിച്ചത്. 20 മിനിറ്റായി വാഷ്റൂമിലായിരുന്നു എന്ന് താൻ മറുപടി പറഞ്ഞു എന്ന് യുവതി പറയുന്നു. അതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായി. വലിയ സെക്സിസമാണ് ഓഫീസിൽ നിലനിൽക്കുന്നത്. മോശം പെരുമാറ്റമാണ് ഇവിടുത്തെ വനിതാ ജീവനക്കാർക്ക് നേരെയടക്കം ഉണ്ടാകുന്നത്. തീരെ പ്രൊഫഷണലിസവും ഇല്ല.
താൻ ഇവിടെ നിന്നും പോവുകയാണെങ്കിൽ പോലും തനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ എന്ത് ഉപദേശം കിട്ടിയാലും നന്നായിരിക്കും. താനെന്തായാലും വെറുതെ പോകാനുദ്ദേശിക്കുന്നില്ല എന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നുണ്ട്.
വിവിധ ഓഫീസുകളിൽ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട് എന്ന് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒപ്പം, പറഞ്ഞിട്ടോ പ്രതികരിച്ചിട്ടോ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. എത്രയും പെട്ടെന്ന് ആ കമ്പനിയിൽ നിന്നും ഇറങ്ങി വേറെ ജോലി നോക്കുന്നതാവും നന്നാവുക എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
മുലയൂട്ടല് അവധിക്ക് മുലയൂട്ടിയതിന്റെ തെളിവ് കാണിക്കണം; കമ്പനിയുടെ വിചിത്രമായ നിയമത്തിനെതിരെ കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]