
മുംബൈ: അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാനെ എന്നും ഓർമ്മിക്കാൻ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം അതിന്റെ പേര് മാറ്റി. നാസിക് ജില്ലയിലെ ഇഗത്പുരിക്കടുത്തുള്ള പത്ര്യച്ചവാഡി എന്ന ഗ്രാമമാണ് പേരുമാറ്റിയത്. ഇർഫാൻ ഖാന്റെ സ്മരണ നിലനിർത്താൻ ഇനിമുതൽ ഈ ഗ്രാമം ‘ഹീറോചി വാഡി’ എന്നപേരിൽ അറിയപ്പെടും.
ത്രിലാങ്വാടി കോട്ടയ്ക്കടുത്തുള്ള ഒരു ഫാം ഹൗസ് 15 വർഷംമുൻപ് വാങ്ങി ഇർഫാൻ ഗ്രാമത്തിൽ കൃഷിചെയ്യുകയും ഗ്രാമീണരുടെ മനസ്സുകളിൽ ഇടംനേടുകയുമായിരുന്നു. ഗ്രാമീണർക്കായി ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. ന്യൂറോ എൻഡോക്രൈൻ ട്യൂമറുമായി രണ്ടുവർഷത്തെ പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിലിൽ ഇർഫാൻ ഖാൻ അന്തരിച്ചു.
അദ്ദേഹത്തിന് ഈ നാടിനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നതായി ഗ്രാമവാസികൾ പറയുന്നു. ആംബുലൻസ്, കംപ്യൂട്ടറുകൾ, പുസ്തകങ്ങൾ, കുട്ടികൾക്കായി റെയിൻകോട്ടുകൾ, സ്വെറ്ററുകൾ എന്നിവയൊക്കെ അദ്ദേഹം സംഭാവന ചെയ്തിരുന്നു. സ്കൂൾ കെട്ടിടത്തിനും അദ്ദേഹം സഹായധനം നൽകി.
ഭൗതികസഹായത്തിനപ്പുറം, എല്ലാവരെയും തന്റെ വീട്ടിലേക്ക് സ്വാഗതംചെയ്യുകയും അവരുമായി സംസാരിച്ചിരിക്കാറുമുണ്ടായിരുന്നു. അതിനാലാണ് ഹീറോ എന്ന അർഥത്തിൽ ഗ്രാമത്തിന് ഹീറോചി വാഡി എന്ന് പേരിട്ടതെന്ന് ഗ്രാമവാസികൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]