
ടെൽ അവീവ്: വടക്കൻ ഇസ്രയേലിൽ ഹൈഫയ്ക്ക് സമീപം കാൽനട യാത്രികർക്ക് നേരെ കാർ പാഞ്ഞുകയറി 13 പേർക്ക് പരിക്ക്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വെസ്റ്റ് ബാങ്ക് സ്വദേശിയായ 53കാരനാണ് പ്രതി. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. ഇയാൾ ഇസ്രയേലിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.