
റോം: ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു. അദ്ദേഹം അപകടനില ഇനിയും തരണംചെയ്തിട്ടില്ല. എന്നാൽ, ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. കിടക്കയിൽ നിന്ന് എഴുന്നേറ്റ് ചാരുകസേരയിൽ ഇരുന്ന് തെറാപ്പികൾക്ക് വിധേയമാകുന്നതായി വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങിയ അദ്ദേഹം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിച്ചു. വൃക്കയുടെ പ്രവർത്തനത്തിൽ കണ്ടെത്തിയ പ്രശ്നങ്ങളും കുറയുന്നുണ്ട്. രക്ത പരിശോധനയിലും സ്കാനിലും പുരോഗതി പ്രകടമാണ്. 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുകയാണ് മാർപാപ്പ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]