
തൃശൂര്‍: സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഡി ഹണ്ടുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത 105.944 കിലോഗ്രാം കഞ്ചാവും, 95.57 ഗ്രാം മെത്തംഫെറ്റമിനും നശിപ്പിച്ചു. ചൊവ്വാഴ്ച കാലത്ത് 11.00 മണിക്ക് പാലിയേക്കരക്കടുത്തുള്ള ചിറ്റിശേരിയിലെ ചൂളയിൽ വച്ചാണ് കത്തിച്ചു നശിപ്പിച്ചത്.
തൃശ്ശൂർ സിറ്റി ഡ്രഗ്സ് ഡിസ്പോസൽ കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
2025 ജനുവരി മാസത്തിൽ തന്നെ 99.120 കിലോഗ്രാം കഞ്ചാവും, 236.27 ഗ്രാം മെത്താഫിറ്റാമിനും, 500 ഗ്രാം എംഡിഎംഎയും, 5.274 കിലോഗ്രാം ഹാഷിഷ് ഓയിലും സിറ്റി പൊലീസ് ഇത്തരത്തിൽ നശിപ്പിച്ചിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ, ക്രൈംബ്രാഞ്ച് എ.സി.പി.
നിസാമുദ്ദീൻ വൈ, നർകോടിക് സെൽ എ എസ് ഐ സനീഷ് ബാബു, എ എസ് ഐ മോഹൻകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ ഷിഫാന, സിപിഒമാരായ സച്ചിൻ ദേവ്, ജസ്റ്റിൻ, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞത്. അമ്മയുടെ കഴുത്തിന് കുത്തിപിടിച്ചു, മുഖത്തടിച്ച് തള്ളിയിട്ടു, വീടും തകർത്തു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]