
പുത്തന്‍ ലുക്കില്‍ നിവിന്‍ പോളിയുടെ ഫോട്ടോകള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാവുന്നു. തന്റെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് അടുത്തിടെ പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ തീ പോലെ പടരുന്നത്. ക്ലാസിക് റെട്രോ ഫീല്‍ നല്കുന്ന, അള്‍ട്രാ സ്റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ ഇപ്പോള്‍ വിന്റേജ്ലുക്കിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ പോകുന്ന നിവിന്‍, സൂപ്പര്‍ ഹീറോ ആയെത്തുന്ന ‘മള്‍ട്ടിവേഴ്സ് മന്മഥന്’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
വിന്റേജ് ലുക്കില്‍ നിവിന്‍ പോളി എന്ന എന്റെര്‍റ്റൈനെര്‍ തിരികെ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി ഫോട്ടോഗ്രാഫിയും സ്റ്റൈലിംഗും ചെയ്തിരിക്കുന്ന നിവിന്റെ ഈ പുതിയ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]