
ഗൂഡല്ലൂർ: കേരള – തമിഴ്നാട് അതിർത്തിയിൽ കമ്പിപ്പാലത്ത് പുലിയെ ബെെക്കിടിച്ചു. ഇടിയുടെ ആഘാതത്തിൽ പുലിയും ബെെക്ക് യാത്രക്കാരനും റോഡിൽ വീണു. പുലി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോധം പോയി കുറച്ച് നേരം റോഡിൽ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബെെക്ക് യാത്രക്കാരനായ ഗൂഡല്ലൂർ സ്വദേശി രാജൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബെെക്ക് പുലിയെ ഇടിച്ചത്. ബെെക്ക് ഇടിച്ച് ബോധം പോയ പുലി റോഡിൽ കിടക്കവെ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇവർ ഫോറസ്റ്റ് ഓഫീസ് വിളിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. വീഡിയോ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]