
മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യന് അന്തിക്കാടും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വം’. സത്യന് അന്തിക്കാടിന്റെ കഥയ്ക്ക് നവാഗതനായ സോനു ടി.പി. തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. പ്രേമലുവിലെ അമല്‍ ഡേവിസ്, ബ്രോമാന്‍സിലെ ഹരിഹരസുതന് എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംഗീത് പ്രതാപും ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. താരത്തിന്റെ പിറന്നാള്‍ സിനിമയുടെ സെറ്റില്‍ ആഘോഷിക്കുന്ന ചിത്രങ്ങളം വീഡിയോയും കഴിഞ്ഞദിവസം വൈറലായിരുന്നു. കെയ്ക്ക് വരാന്‍ വൈകിയതിനെത്തുടര്‍ന്ന് മോഹന്‍ലാലും സന്ത്യന്‍ അന്തിക്കാടും ചേര്‍ന്ന് പഴംപൊരി നല്‍കിയായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്.
സംഗീത് പ്രതാപ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. മോഹന്‍ലാലിനും ശ്രീനിവാസനും സത്യന് അന്തിക്കാടിനുമൊപ്പമുള്ള ചിത്രമാണ് സംഗീത് പങ്കുവെച്ചത്. ‘എ മില്യണ്‍ ഡോളര്‍ പിക്, ചില്ലിട്ടുവെക്കേണ്ടത്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. ശ്രീനിവാസന്റെ കൈ പിടിച്ച് മോഹന്‍ലാലും അവര്‍ക്ക് ഇരുപുറവുമായി സത്യന് അന്തിക്കാടും സംഗീതും നില്ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.
ഹൃദയപൂര്‍വ്വത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമാണിതെന്നാണ് സൂചന. അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് പ്രതാപ്, എഡിറ്ററായാണ് സിനിമയിലേക്കെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]