
മോഡലായ നിള നമ്പ്യാരുടെ അഡല്‍ട്ട് വെബ്സീരിസില് അഭിനയിക്കുന്നതില്‍ സാമൂഹികമാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായി നടന് അലന്‍സിയര്‍. വെബ്സീരിസിന്റെ സംവിധായകയായ നിള നമ്പ്യാര്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ നടന്റെ പ്രതികരണം പുറത്തുവിട്ടത്.
”ഞാന്‍ എന്റെവീട്ടിലാണ്. വളരെ സുരക്ഷിതാനായി സദാചാരബോധത്തോടെ ജീവിക്കുന്നവനാണ്. എന്താണ് നിങ്ങളുടെ സദാചാര സനാതനധര്‍മം. ഒന്നും പറയാനില്ല. ഞാന്‍ എന്റെ ഡ്യൂട്ടി ചെയ്യുന്നു. ഒരു നടനെന്നരീതിയില് ഞാന്‍ മറ്റുള്ളവന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിക്കേണ്ട കാര്യമില്ല. ഞാന്‍ അഭിനയിക്കും. അത് എന്റെ തൊഴിലാണ്. ആ തൊഴില്‍മേഖലയില്‍ എന്ത് വേഷം കെട്ടാനും ഞാന്‍ തയ്യാറാണ്. ആരാണ് എന്റെ പിന്നിലുള്ളതെന്നോ ആരാണ് മുന്നിലുള്ളതെന്നോ ഞാന്‍ നോക്കേണ്ടതില്ല. അവരുടെ ചരിത്രവും എനിക്കറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ പറയാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ. ഞാന്‍ ലജ്ജിക്കുന്നു നിങ്ങളെ ഓര്‍ത്ത്. എന്തിനാണ് നിങ്ങള്‍ പത്മരാജന്റെയും ഭരതന്റെയും അടൂര്‍ സാറിന്റെയും സിനിമകള്‍ ആഘോഷിക്കുന്നത്. ആ വിവരമുണ്ടോ. പട്ടികള്‍ കുരയ്ക്കും. അതിനെ കല്ലെറിയാന്‍ നിന്നാല്‍ എന്നും കല്ലെറിഞ്ഞ് നില്ക്കേണ്ടിവരും”, അലന്‍സിയര്‍ വീഡിയോയിലൂടെ പറഞ്ഞു.
അതിനിടെ, താന്‍ സംവിധാനംചെയ്യുന്ന പുതിയ വെബ്സീരിസുമായി ബന്ധപ്പെട്ട് നിള നമ്പ്യാരും പ്രതികരിച്ചു. നടന് അലന്‍സിയര്‍ ഉള്‍പ്പെടെ അഭിനയിക്കുന്ന ‘ലോല കോട്ടേജ്’ എന്ന വെബ്സീരിസിനെ സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലുയര്‍ന്ന വിമര്ശനങ്ങളെക്കുറിച്ചുമാണ് നിള നമ്പ്യാര്‍ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചത്. തന്റെ സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയായിരിക്കും വെബ്സീരിസ് റിലീസ് ചെയ്യുകയെന്നും ഇത് കണ്ടതിന് ശേഷം നിങ്ങള്‍ വിലയിരുത്തൂ എന്നും നിള നമ്പ്യാര്‍ പറഞ്ഞു.
”എന്റെ സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയായിരിക്കും റിലീസ് ചെയ്യുക. അതെല്ലാം സോഷ്യല്‍മീഡിയയിലൂടെ അറിയിക്കും. അലന്സിയറെപ്പോലെയുള്ള ഒത്തിരി ആര്‍ട്ടിസ്റ്റുകള്‍ ഇനിയും വന്ന് അഭിനയിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. നിള നമ്പ്യാര്‍ സംവിധാനംചെയ്യുന്ന അഡല്‍റ്റ് വെബ്സീരിസില് അലന്‍സിയര്‍ അഭിനയിക്കുന്നു എന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്തവന്നത്. നിങ്ങള്‍ ഇത് കണ്ടശേഷം വിലയിരുത്തൂ. ഇത്തരം വാര്‍ത്തകള്‍ വന്നത് അലന്‍സിയറിന് നെഗറ്റീവായോ എന്ന് തോന്നി. അതിനാല്‍ അലന്‍സിയറെ നേരിട്ടുവിളിച്ചു. പുള്ളിയെ വിളിച്ച് നേരിട്ട് ന്യൂസിനെക്കുറിച്ച് പറഞ്ഞു. നീ കാണുന്നതിനെ മുമ്പേ ഞാന്‍ അത് കണ്ടിട്ടുണ്ട്. ആ കാര്യത്തില്‍ ഒരുടെന്ഷനും വേണ്ട. മോള് ഫോണ്‍കട്ട് ചെയ്തോ. ഞാന്‍ ഒരു വീഡിയോ അയച്ചുതരാം എന്നുപറഞ്ഞാണ് പ്രതികരണത്തിന്റെ വീഡിയോ അയച്ചുതന്നത്. പുള്ളി സ്ക്രിപ്റ്റ് കേട്ട് ഇഷ്ടപ്പെട്ടാണ് വന്നത്. അതിന്റെ ക്വാളിറ്റിയുണ്ടാകും. അലന്‍സിയറുടെ ജോഡിയാണ് ബ്ലെസി. ന്യൂസും കമന്റ്സും കാണുമ്പോള്‍ ടെന്‍ഷനൊന്നും വേണ്ടെന്ന് അവരോടും പറഞ്ഞു. എന്റെ എല്ലാ സമ്പാദ്യവും മാറ്റിവെച്ചാണ് ഈ ഒ.ടി.ടി. കൊണ്ടുവരുന്നത്. എന്റെ മക്കള്‍ കഴിക്കേണ്ട സമ്പാദ്യമാണ് ഇതില്‍ ഇറക്കിയത്. ജീവിതത്തിലെ അവസാനശ്രമമാണ്. അതിനാല്‍ കണ്ടതിന് ശേഷം വിലയിരുത്തൂ”, നിള നമ്പ്യാര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് പുതിയ വെബ്സീരിസ് സംവിധാനം ചെയ്യുന്നതായി മോഡലായ നിള നമ്പ്യാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ലോല കോട്ടേജ്’ എന്ന് പേരിട്ടിരിക്കുന്ന വെബ്സീരിസിന്റെ ചിത്രീകരണം കുട്ടിക്കാനത്താണ് പുരോഗമിക്കുന്നത്. മോഡലായ ബ്ലെസി സില്‍വസ്റ്ററും സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]