
.news-body p a {width: auto;float: none;}
കണ്ണൂർ: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ ആക്രമിച്ചതിനാണ് കേസ്. ജയിലിൽ കഴിയുന്ന ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിൽമോചനം നൽകാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ്.
ഷെറിന് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ജയിലിൽ ഇവർക്ക് കൂടുതൽ പരിഗണന ലഭിച്ചിരുന്നതായി സഹതടവുകാർ ഉൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് പുതിയ സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ മാസം 24നാണ് ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് വിദേശ വനിതയെ ആക്രമിച്ചത്. ഇതിൽ കണ്ണൂർ ടൗൺ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടിവെള്ളം എടുക്കാൻ പോയ വിദേശ വനിതയെ ഇരുവരും ചേർന്ന് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി എന്നാണ് എഫ്ഐആറിലുള്ളത്. മുമ്പും ഷെറിൽ സഹതടവുകാരെ ഉപദ്രവിച്ചിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ഷെറിന് ശിക്ഷായിലവിനുള്ള ശുപാർശ നൽകിയതെന്നാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ വാദം.