
മലയാള സിനിമ വ്യവസായം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത പ്രതിസന്ധിയിലാണെന്ന് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബി.ആര്. ജേക്കബ്. നിര്‍മാണച്ചെലവ് കൂടുന്നു. പ്രേക്ഷകര്‍ കുറയുന്നു, തീയേറ്ററില്‍ ആളില്ല. നല്ല സിനിമ വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ തീയേറ്ററുകളും അവശനിലയിലാണെന്നും വ്യവസായം മുന്നോട്ടുകൊണ്ടുപോവാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായം നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ സര്‍ക്കാരിന്റെ പിന്തുണവേണം. അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും പിന്തുണവേണം. എല്ലാവരും ഒരുമിച്ചുള്ള മുന്നേറ്റത്തില്കൂടിയല്ലാതെ മുന്നോട്ടുപോവില്ലെന്നും ബി.ആര്. ജേക്കബ് അഭിപ്രായപ്പെട്ടു.
‘വ്യവസായം മുന്നോട്ടുപോകണമെങ്കില്‍ സിനിമയ്ക്ക് ആളുണ്ടാവണം, നിര്‍മാണച്ചെലവ് കുറയ്ക്കണം, ജനങ്ങള്‍ വരാവുന്ന ഉള്ളടക്കമുണ്ടാവണം, ആ രീതിയില്‍ മുന്നോട്ടുപോവണം. അതാണ് ഞങ്ങളുടെ ആഗ്രഹം, അതിനുവേണ്ടി ശ്രമിക്കുകയാണ്. എല്ലാരും കൂട്ടായി നില്‍ക്കുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ്. സര്‍ക്കാരുമായി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]