
ലണ്ടൻ : ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരത്തിനുള്ള ലോംഗ് ലിസ്റ്റിൽ ഇടംനേടി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ ‘ഹാർട്ട് ലാംപ്”. ആദ്യമായാണ് ഒരു കന്നഡ കൃതി ഈ നേട്ടം കൈവരിക്കുന്നത്. ദീപ ബസ്തിയാണ് ചെറുകഥാ സമാഹാരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. 13 പുസ്തകങ്ങളാണ് ലോംഗ് ലിസ്റ്റിലുള്ളത്. 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ഏപ്രിലിൽ അറിയാം. മേയ് 20നാണ് വിജയിയെ പ്രഖ്യാപിക്കുക.
ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഫിക്ഷൻ രചനകളാണ് ഇന്റർനാഷണൽ ബുക്കർ പുരസ്കാരത്തിന് പരിഗണിക്കുന്നത്. വിഖ്യാതമായ ‘ ബുക്കർ’ സമ്മാനത്തിന് അനുബന്ധമായി 2005ലാണ് ഇന്റർനാഷണൽ ബുക്കർ ആരംഭിച്ചത്. ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]