കോട്ടയം : എരുമേലിയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി നാട്ടുകാര്‍.
പോത്തിനെ വെടിവച്ചുകൊല്ലാന്‍ കളക്ടര്‍ ഉത്തരവിട്ടതുകൊണ്ടാണ് സമരത്തില്‍നിന്ന് പിന്മാറിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഉത്തരവില്‍നിന്ന് പിന്മാറിയാല് മരിച്ച തോമസിന്റെ മൃതദേഹം വച്ച് പ്രതിഷേധം തുടരാനാണ് തീരുമാനം. വൈകുന്നേരം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മൃതദേഹം കണമല കവലയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
കാട്ടുപോത്ത് ഷെഡ്യൂള്‍ ഒന്നില്‍പെട്ട മൃഗം ആയതിനാല്‍ വെടിവച്ചു കൊല്ലാന്‍ വനംവകുപ്പിന് അനുമതിയില്ല. അതുകൊണ്ട് മയക്കുവെടിവച്ച് പോത്തിനെ പിടികൂടാന്‍ തീരുമാനിച്ചതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പോത്ത് ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടും. മയക്കുവെടിവയ്ക്കാന്‍ തേക്കടിയില്‍നിന്നുള്ള പ്രത്യേക സംഘം കണമലയിലെത്തിയിട്ടുണ്ട്.
സിആര്‍പിസി 133 പ്രകാരം പോത്തിനെ വെടിവച്ചു കൊല്ലാന്‍ വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വകുപ്പില്‍ വന്യജീവി ഏതെന്നു പറയുന്നില്ല. അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാമെന്നാണ് പരാമര്‍ശമുള്ളത്.
അതുകൊണ്ട് കളക്ടറുടെ ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
The post കാട്ടുപോത്തിനെ വെടിവച്ചു കൊല്ലില്ലെന്ന് വനംവകുപ്പ്; മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]