
വാഷിംഗ്ടൺ: വിദേശ നിക്ഷേപകർക്കുള്ള ‘ഇ.ബി -5″ വിസ നിറുത്തി പകരം ‘ഗോൾഡ് കാർഡ്” പദ്ധതി അവതരിപ്പിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിൽ നിക്ഷേപത്തിന് താത്പര്യമുള്ള വിദേശികൾക്ക് സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡ് നൽകുന്നതാണ് ഇ.ബി -5 വിസ.
എന്നാൽ, 50 ലക്ഷം ഡോളറിന് സ്വന്തമാക്കാൻ കഴിയുന്ന ഗോൾഡ് കാർഡിലൂടെ ഗ്രീൻ കാർഡ് ആനുകൂല്യങ്ങൾക്കൊപ്പം അമേരിക്കൻ പൗരത്വവും നേടാം. ഗോൾഡ് കാർഡിലൂടെ സമ്പന്നർ രാജ്യത്തേക്ക് എത്തുമെന്ന് ട്രംപ് പറഞ്ഞു. രണ്ട് ആഴ്ചയ്ക്കകം കാർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ സമ്പന്നരും ഗോൾഡ് കാർഡ് പദ്ധതിക്ക് യോഗ്യരാണെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.