
മാന്നാർ: മതസൗഹാർദ്ദത്തിനും മതമൈത്രിക്കും പേരുകേട്ട മാന്നാറിൽ ശിവരാത്രി എതിരേൽപ്പിന് മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മസ്ജിദിനു മുന്നിൽ സ്വീകരണം നൽകി. കടപ്ര കൈനിക്കരമഠം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച എതിരേൽപ് മാന്നാർ പോലീസ് എസ്.എച്ച്.ഒ എം.സി അഭിലാഷ്, പുളിക്കീഴ് എസ്.എച്ച്.ഒ കെ. അജിത്ത് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് തൃക്കുരട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട എതിരേൽപ്പ് ഘോഷയാത്രക്ക് മാന്നാർ മുസ്ലിംജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൻ ജുമാ മസ്ജിദിന്റെ പ്രധാന പ്രവേശന കവാടത്തിലാണ് വരവേൽപ് നൽകിയത്.
ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഹരികുമാർ ശിവം, അനിൽ നായർ ഉത്രാടം, അനുകുമാർ ഭാനുഭവനം, അനീഷ് റാം ശ്രീവല്ലഭം, രക്ഷാധികാരി കലാധരൻ കൈലാസം, തൃക്കുരട്ടി ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പി. ഡി ശ്രീനിവാസൻ, കമ്മിറ്റിയംഗങ്ങളായ സുകു ആര്യമംഗലം, കണ്ണൻ ഗോകുലം, മനോജ് ശിവശൈലം, വേണു ഏനാത്ത്, വിനായക് ഇന്ദുശേഖരൻ, എന്നിവരെ ജമാഅത്ത് ഭാരവാഹികൾ ഷാൾ അണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, സെക്രട്ടറി നവാസ് എൻ. ജെ, ജോ. സെക്രട്ടറി കരീംകുഞ്ഞ് കടവിൽ, ട്രഷറർ കെ. എ ഷാജി പടിപ്പുരയ്ക്കൽ, കമ്മിറ്റിയംഗം എം. എച്ച് ഷാജി, സബ് കമ്മിറ്റി ഭാരവാഹികളായ സുലൈമാൻ കുഞ്ഞ് കുന്നേൽ, ബഷീർ പാലക്കീഴിൽ മുൻ പ്രസിഡന്റ് എൻ. എ റഷീദ്, തുടങ്ങിയവർ നേതൃത്വം നൽകി. വർഷങ്ങളായി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് സ്വീകരണം നൽകി വരുന്നുണ്ട്. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നബിദിന റാലിക്കും വർഷംതോറും തൃക്കുരട്ടി പടിഞ്ഞാറെ നടയിൽ സ്വീകരണം നൽകാറുണ്ട്.
ഏഷ്യാനവ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]