
തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടിയത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനകളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ചന്തക്കുന്ന് ഇറക്കത്തില്‍ നിന്നും നടവരമ്പ് സ്വദേശിയായ ചിറയില്‍ വീട്ടില്‍ ദീപക് (30) എന്നയാളെയാണ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ദീപക്കിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ 2024ല്‍ ഒരു മയക്ക് മരുന്ന് കേസും ആന്ധ്രാപ്രദേശില്‍ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍ നാസര്‍, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന് പി, എ.എസ്.ഐ. സൂരജ് വി. ദേവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിന്റോ കെ.ജെ. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]