
തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫാന്റെ മൊഴി പുറത്ത്. കൊലപാതകത്തിന് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രതി പൊലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൊലപാതകത്തിന് പകരം കൂട്ട ആത്മഹത്യയായിരുന്നു അഫാന് ആദ്യം പദ്ധതിയിട്ടിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയതിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഫാന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവിടെ വച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
വീട്ടിലെ ആവശ്യങ്ങള്‍ക്കും ചെലവുകള്‍ക്കുമായി അമ്മ സ്ഥിരമായി കടം വാങ്ങിയിരുന്നു. ഉമ്മ ഇത്തരത്തില്‍ വാങ്ങിയ പണം 65 ലക്ഷത്തോളം വരും. 12 പേരില്‍ നിന്നാണ് പണം വാങ്ങിയത്. ഒരാളില്‍ നിന്ന് കടമെടുത്ത പണം തിരികെ നല്കാന് മറ്റൊരാളില്‍ നിന്ന് പണം കടം വാങ്ങുന്നതായിരുന്നു രീതി. പലരില്‍ നിന്നായി വാങ്ങിയ പണം തിരികെ നല്കാന് കഴിയാത്ത സാഹചര്യം വന്നതോടെ കൂട്ട ആത്മഹത്യ എന്ന നിലയിലേക്ക് ചിന്ത എത്തുകയായിരുന്നു.
എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന നി?ഗമനത്തിലെത്തിയത് എന്നും അഫാന് പോലീസിനോട് പറഞ്ഞു. ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലും, പിതാവിന്റെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം തന്റെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെടുമായിരുന്നു എന്നാണ് അഫാന് പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവര്‍ ചെയ്തത്. ഈ കാരണത്താല്‍ ഇവരോട് അഫാന് പകയുണ്ടായിയിരുന്നു. കാമുകിയായ ഫര്‍സാനയെ കൊലപ്പെടുത്താനുണ്ടായ തീരുമാനത്തെക്കുറിച്ചും അഫാന് പൊലീസിനോട് വ്യക്തമാക്കി. താന്‍ മരിക്കുകയും അവള് ജീവിച്ചിരിക്കുകയും ചെയ്യുന്ന സ്ഥിതി അഫാന് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതോടെയാണ് താനില്ലെങ്കില്‍ അവളും വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്.