
.news-body p a {width: auto;float: none;}
പണ്ടുകാലത്തെ മനുഷ്യർക്ക് രോഗങ്ങൾ വരുന്നത് വളരെ കുറവായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. കൊച്ച് കുട്ടികളിൽ പോലും മാരകമായ രോഗങ്ങൾ പിടിമുറുക്കുന്നു. ഇതിന് പല കാരണങ്ങളുണ്ടെങ്കിലും പ്രധാന കാരണം ജീവിതശൈലിയാണ്. ഇത്തരത്തിൽ ഇപ്പോൾ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് ശ്വാസകോശ അർബുദം. ഇതിനുള്ള പ്രധാന കാരണം പുകവലിയാണ്. പക്ഷേ, ഇപ്പോൾ രോഗം കണ്ടുവരുന്നതെല്ലാം പുകവലിക്കാത്ത സ്ത്രീകളിലാണ്. ഇതിന്റെ യഥാർത്ഥ കാരണമെന്താണെന്നും രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.
പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം വരാനുള്ള പ്രധാന കാരണം വായു മലിനീകരണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകത്ത് അർബുദം വന്ന് മരിക്കുന്നതിൽ ഏറെയും ശ്വാസകോശ അർബുധമുള്ളവരാണെന്നാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ (IARC) റിപ്പോർട്ടിൽ പറയുന്നത്. വായുമലിനീകരണം കാരണം 2022ൽ ഏകദേശം 2,00,000 പേരിൽ ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നാണ് ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. അഡിനോകാർസിനോമ എന്ന ഈ തരത്തിലുള്ള ക്യാൻസറാണിത്.
എന്താണ് അഡിനോകാർസിനോമ?
വൻകുടൽ, സ്തനങ്ങൾ, ആമാശയം, അന്നനാളം, ശ്വാസകോശം, പാൻക്രിയാസ് അല്ലെങ്കിൽ പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ മ്യൂക്കസ് ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ് അഡിനോകാർസിനോമ.
തുടർച്ചയായ ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുക, ശ്വാസതടസം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, നെഞ്ചുവേദന, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയവയാണ് ശ്വാസകോശത്തിലെ അഡിനോകാർസിനോമയുടെ ലക്ഷണങ്ങൾ.
വർദ്ധിച്ചുവരുന്ന കണക്കുകൾ
2022ൽ ആഗോളതലത്തിൽ 45.6 ശതമാനം പുരുഷന്മാരിലും 59.7 ശതമാനം സ്ത്രീകളിലുമാണ് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. 2020ൽ ഇത് യഥാക്രമം 39ഉം 57.1ഉം ശതമാനമായിരുന്നു. ഇതനുസരിച്ച് പുരുഷന്മാരേക്കാൾ ഈ രോഗം വരുന്നത് സ്ത്രീകളിലാണ്. കഴിഞ്ഞ 40 വർഷത്തിനിടെ മിക്ക രാജ്യങ്ങളിലും പുരുഷന്മാരിൽ ശ്വാസകോശ അർബുദ നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, സ്ത്രീകളിൽ രോഗം വർദ്ധിക്കുകയാണ്.
പുകവലിക്കാത്തവരിലെ അർബുദം
പുകവലിക്കാത്ത സ്ത്രീകൾക്ക് പോലും ശ്വാസകോശ അർബുദം വരാൻ അന്തരീക്ഷ മലിനീകരണം മാത്രമല്ല വേറെയും ചില കാരണങ്ങളുണ്ട്. സ്ത്രീ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ച് ആർത്തവ വിരാമ സമയത്ത് ഇതിന്റെ അപകട സാദ്ധ്യത വർദ്ധിക്കും. മാത്രമല്ല, ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ വിറക് കത്തിച്ച് പാചകം ചെയ്യാറുണ്ട്. ഈ പുക നിരന്തരം ശ്വസിക്കുന്നത് അർബുദ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
സമീപ ദശകങ്ങളിൽ സിഗരറ്റ് നിർമ്മാണത്തിലും പുകവലി രീതിയിലും വന്ന മാറ്റങ്ങൾ ശ്വാസകോശ അർബുദത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഐഎആർസി റിപ്പോർട്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ 42 സതമാനം പുരുഷന്മാരും 14. 2 ശതമാനം സ്ത്രീകളും പുകവലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, പുകവലിക്കുന്ന പുരുഷന്മാരേക്കാൾ ക്യാൻസർ രോഗം കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നഗരപ്രദേശങ്ങളിൽ കൗമാരക്കാരിൽ പുകവലി വർദ്ധിച്ചുവരികയാണ്. ഇത് ആശങ്കാജനകമായ കാര്യമാണ്. പുകയില നിരോധിച്ചില്ലെങ്കിൽ വരും തലമുറയെ വലിയ രീതിയിൽ ഇത് ദോഷമായി ബാധിക്കുമെന്ന് ഡോ. ചതുർവേദി പറഞ്ഞു.
ഇന്ത്യയിൽ ശ്വാസകോശ അർബുദം
1990ൽ 6.62 ശതമാനമായിരുന്ന ശ്വാസകോശ അർബുധ നിരക്ക് 2019ൽ 7.7 ആയി വർദ്ധിച്ചു. 2025 ആകുമ്പോൾ ഈ കണക്കിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാനാണ് സാദ്ധ്യത. മറ്റ് രാജ്യങ്ങളിൽ പ്രായം കൂടിയവരെയാണ് ഈ രോഗം ബാധിക്കുന്നതെങ്കിൽ ഇന്ത്യയിൽ പ്രായം കുറഞ്ഞവരെയാണ് ഇത് ബാധിക്കുന്നത്. യുഎസിലും ചൈനയിലുമെല്ലാം 38,39വയസുകാരിലെല്ലാം ഈ രോഗം കാണുന്നു. എന്നാൽ ഇന്ത്യയിൽ 28 വയസ് കഴിഞ്ഞവരി? തന്നെ രോഗം കണ്ടുതുടങ്ങുന്നു.