
കൊച്ചി: സിനിമാ സമരം ഒരാഴ്ചയ്ക്കുളളിൽ പരിഹരിക്കുമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് ബി ആർ ജേക്കബ്. നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഗ്ബഡ്ജറ്റ് ചിത്രമായ എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് നടത്താനിരുന്ന സൂചനാ പണിമുടക്കെന്ന വാർത്ത തെറ്റാണെന്നും ജേക്കബ് വ്യക്തമാക്കി. എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചുളള പരാമർശമാണ് വേദനിപ്പിച്ചതെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്റണി പെരുമ്പാവൂരും നിർമാതാവ് ജി സുരേഷ്കുമാറും തമ്മിലുളള തർക്കങ്ങൾ പരിഹരിക്കാനുളള നീക്കങ്ങൾ ഫിലിം ചേമ്പറിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്ന് ജേക്കബ് പറഞ്ഞു.അതിനിടയിൽ വിവാദത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചിട്ടുണ്ട്. നിർമാതാക്കളുടെ സംഘടനയുമായി ആലോചിച്ചതിനുശേഷമാണ് പോസ്റ്റിട്ടതെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]