
ഗിറ്റാര്‍ വായിച്ച് പാട്ടുപാടി സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് അബ്റാം. ലേഡി ഗാഗയുടെയും ബ്രൂണോ മാര്‍സിന്റെയും ഹിറ്റായ ‘ഡൈ വിത്ത് സ്മൈല്‍’ എന്ന ഗാനമാണ് അബ്റാം വേദിയില്‍ ഗിറ്റാര്‍ വായിച്ച് ആലപിച്ചത്. അബ്റാം ഗാനം ആലപിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ക്യൂട്ട് എന്നാണ് പലരും അബ്റാമിന്റെ വീഡിയോയ്ക്ക് നല്കിയ കമന്റ്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് സ്കൂളിലെ ആഘോഷപരിപാടിക്കിടെയുള്ള അബ്റാമിന്റെ ദൃശ്യങ്ങളാണെന്നാണ് കരുതുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. എന്തായാലും ഷാരൂഖിന്റെ മകന്റെ വീഡിയോ താരത്തിന്റെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂന്നുമക്കളില്‍ ഇളയവനാണ് അബ്റാം. ആര്യന് ഖാന്, സുഹാന ഖാന് എന്നിവരാണ് ദമ്പതിമാരുടെ മറ്റുമക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]