
ബംഗളൂരു: നിയമസഭ സമ്മേളനത്തിനെത്തുന്ന എംഎൽഎമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കർണാടക സർക്കാർ. മാർച്ച് മൂന്നിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിൽ നിയമസഭയിലെ വിശ്രമമുറിയിൽ 15 റിക്ലൈനർ ക്രമീകരിക്കുമെന്ന് സ്പീക്കർ യുടി ഖാദർ അറിയിച്ചു.
നിയമസഭ സമ്മേളനത്തിനിടെ വിശ്രമിക്കാൻ ആഗ്രഹിക്കുന്ന എംഎൽഎമാർക്ക് പുതിയ സൗകര്യം പ്രയോജനപ്പെടുത്താം. ഉച്ചഭക്ഷണത്തിന് ശേഷം എംഎൽഎമാർ പലരും സഭാ നടപടികളിൽ പങ്കെടുക്കാതെ ഹോസ്റ്റലുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. വാടകയ്ക്കാണ് റിക്ലൈനർ വാങ്ങുന്നത്. സഭാ നടപടികൾക്ക് ശേഷം തിരിച്ചുനൽകും. ഇതോടൊപ്പം അംഗങ്ങൾക്ക് ചായയും കാപ്പിയും ഉൾപ്പടെ ക്രമീകരിക്കും.
നിയമസഭാംഗങ്ങളുടെ ഹാജർനില മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങളും നടപടികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. കർണാടക നിയമസഭാ സമ്മേളനം മാർച്ച് മൂന്ന് തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]