
ചലച്ചിത്ര ലോകം പണക്കിലുക്കം നിറഞ്ഞതാണ്. പ്രതിഫലത്തില്‍ മറ്റേത് രംഗത്തേക്കാളും മുമ്പിലാണ് സിനിമാ മേഖലയെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും സമ്പന്നമാരായ നടൻമാരുടെ ആസ്തികള്‍ എത്ര എന്ന് അറിയുന്ന കൌതുകകരമായിരിക്കും. ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ.
നടൻ ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഷാരൂഖിന്റേതാണ്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. ഷാരൂഖിന് ഒരു സിനിമയ്ക്ക് 250 കോടി രൂപയ്ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമ്പത്തില്‍ രണ്ടാമൻ ആരെന്ന് അറിഞ്ഞാലാണ് സിനിമാ പ്രേക്ഷകര്‍ ഞെട്ടുക. ബോളിവുഡ് നടൻമാരെയും പിന്നിലാക്കി തെന്നിന്ത്യൻ താരം നാഗാര്‍ജുനയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. നാഗാര്‍ജുനയുടെ ആകെ ആസ്തി 3310 കോടി രൂപയാണ്. തെന്നിന്ത്യയില്‍ പ്രതിഫലത്തിന്റെ കാര്യത്തിലും മുമ്പന്തിയിലാണ് താരം എന്നാണ് റിപ്പോര്‍ട്ട്. മുൻനിരയിലുള്ള പല താരങ്ങള്‍ക്കും സിനിമ മാത്രമല്ല തങ്ങളുടെ വരുമാന മാര്‍ഗം. പരസ്യങ്ങളിലില് നിന്നും മറ്റുമുള്ള പ്രതിഫലവും മറ്റ് ബിസിനസുകളില്‍ നിന്നുള്ള വരുമാനവും വലിയ ആസ്തിയായി മാറുന്നു. സ്വന്തമായി നിര്‍മാണ കമ്പനിയുള്ള നിരവധി താരങ്ങളും ഇന്ത്യയിലുണ്ട്.
സമ്പത്തില്‍ മുന്നിലുള്ള 10 താരങ്ങള്‍
ഷാരൂഖ് ഖാൻ- 7300 കോടി
നാഗാര്‍ജുൻ അക്കിനേനി- 3310 കോടി
സല്മാൻ ഖാൻ- 2900 കോടി
അക്ഷയ് കുമാര്‍- 2500 കോടി
ഹൃത്വിക് റോഷൻ- 2000 കോടി
ആമിര്‍ ഖാൻ- 1862 കോടി
അമിതാഭ് ബച്ചൻ- 1600 കോടി
രാം ചരണ്‍- 1370 കോടി
സെയ്ഫ് അലി ഖാൻ- 1200 കോടി
രജനികാന്ത്- 450 കോടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]