
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കിടെ പ്രതി അഫാൻ ബാറിൽ പോയി മദ്യപിച്ചെന്ന് വിവരം. ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് അഫാൻ ബാറിൽ പോയത്. വെഞ്ഞാറമൂട് ബാറിൽ 10 മിനിറ്റ് ചെലവഴിക്കുകയും ചെയ്തു. വീട്ടിലേക്ക് കൊണ്ടുപോകാനായി പ്രതി മദ്യവും വാങ്ങിയിരുന്നു. വീട്ടിലെത്തി ഫർസാനയെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം മദ്യം കഴിച്ചു. ആശുപത്രിയിൽ കഴിയുന്ന അഫാന്റെ മാെഴി രേഖപ്പെടുത്താനായില്ല.
ആറ്റിങ്ങൾ ഡിവെെഎസ്പി നേരിട്ടെത്തിയിട്ടും അഫാന്റെ മൊഴി എടുക്കാനായില്ല. പ്രതി മൊഴി നൽകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. അഫാന്റെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സെെബർ പൊലീസിന് കത്ത് നൽകി. കൂട്ട ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നുവെന്ന് പ്രതി മുൻപ് മൊഴി നൽകിയിരുന്നു. ഇതിനുള്ള മാർഗങ്ങൾ ഗൂഗിളിൽ തെരഞ്ഞിരുന്നുവെന്നും അഫാൻ പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. അഫാന്റെ ഫോണും ഉമ്മ ഷെമിയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് കെെമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷെമിയെ കഴുത്തിൽ കുരുക്കിട്ട് ബോധരഹിതയാക്കി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ബന്ധുക്കളെ കൊലപ്പെടുത്താൻപോയത്. മൂന്ന് കൊലപാതകങ്ങൾക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തിയാണ് ഫർസാനയെയും അഫ്സാനെയും അഫാൻ കൊലപ്പെടുത്തിയതും ചുറ്റിക കൊണ്ട് ഷെമിയുടെ തലയ്ക്കടിച്ചതും. ഷെമി വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉമ്മയുടെയും മൊഴി എടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.