
മലപ്പുറം: നഗരത്തിൽ റോഡ് തടസപ്പെടുത്തി ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയാണ് കേസ്. ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി. കെവി സുമേഷ് എംഎൽഎയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി ഗതാഗതം തടസപ്പെടുത്തിയെന്നതാണ് കേസ്. കാർഗിൽ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.
റോഡിന്റെ വഴി മുടക്കിയുള്ള സമരത്തിനെതിരായ പൊലീസ് നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നുമായിരുന്നു എംവി ജയരാജന്റെ പ്രതികരണം. ജനങ്ങൾക്ക് വേണ്ടിയാണ് സമരം. കേന്ദ്രം സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ സമരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]