
ചിലരുടെ ഭാഷാ പ്രാവീണ്യം നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഇന്ത്യക്കാരന്റെ സംസാരം കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ കൊറിയൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെത്തിയതായിരുന്നു യുവതി. അവർ വ്ളോഗർ ആണ്. വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്.
കുറേപ്പേർ എന്നെത്തന്നെ നോക്കുന്നുവെന്ന് പറഞ്ഞാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് തൊട്ടടുത്തുള്ള ഇന്ത്യക്കാരനോട് യുവതി കൊറിയൻ ഭാഷയിൽ സംസാരിക്കുകയാണ്. ‘നിങ്ങൾ എന്തിനാണ് എന്നെ നോക്കുന്നത്? നിങ്ങൾക്ക് എന്നെ ഇഷ്ടമാണോ’ എന്നാണ് യുവതി ചോദിച്ചത്. തന്റെ ഭാഷ അദ്ദേഹത്തിന് മനസിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു യുവതി.
ഞാനിവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇന്ത്യക്കാരൻ ചിരിച്ചുകൊണ്ട് കൊറിയൻ ഭാഷയിൽ തന്നെ മറുപടി പറയുന്നു. ഇതുകേട്ടതോടെ തനിക്ക് അമളി പറ്റിയെന്ന് യുവതിക്ക് മനസിലായി. തുടർന്ന് ‘എങ്ങനെയാണ് ഇത്രയും സ്പീഡിൽ കൊറിയൻ സംസാരിക്കുന്നതെന്ന്’ യുവതി ചോദിച്ചു.
‘ഞാൻ കൊറിയയിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തു, അതിനാൽ കൊറിയൻ ഭാഷ പഠിച്ചു.’- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവസാനം യുവതി മാപ്പ് പറഞ്ഞിട്ടാണ് പോകുന്നത്. യുവതി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. വളരെ പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]