
ന്യൂഡൽഹി: ഇത്തവണത്തെ റിപബ്ളിക് ദിന പരേഡിൽ പ്രതിരോധ മേഖലയിൽ ഇന്ത്യ കൈവരിച്ച അദ്വിതീയമായൊരു നേട്ടത്തിന്റെ പ്രദർശനമുണ്ടായിരുന്നു. വ്യോമ പ്രതിരോധ സംവിധാനമായ ‘രക്ഷാ കവച്’ ആണ് ഇത്തവണ പ്രദർശിപ്പിച്ചത്. ബംഗളൂരുവിലെ ഡിഫൻസ് റിസർച്ച് ആന്റ്ഡി ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) ഇത് തയ്യാറാക്കിയത്. ഫെബ്രുവരി 10 മുതൽ 14 വരെ ബംഗളൂരുവിൽ നടന്ന എയറോ ഇന്ത്യ 2025 ഷോയിൽ ഈ അഭിമാന നേട്ടം പ്രദർശിപ്പിച്ചിരുന്നു. സൈനിക വാഹനങ്ങൾ, സൈനികർ, പ്രധാനപ്പെട്ട ആയുധശേഖരങ്ങൾ ഇവയുടെ സംരക്ഷണത്തിനായാണ് ഡിആർഡിഒ രക്ഷാ കവച് പ്രധാനമായും തയ്യാറാക്കിയത്.
നാനോ സാങ്കേതിക വിദ്യയനുസരിച്ചാണ് രക്ഷാ കവചിന്റെ പ്രവർത്തനം. ഭാരം കുറഞ്ഞ പലവിധ ഘടകങ്ങൾ ചേർത്ത് നിർമ്മിച്ച രക്ഷാ കവച് ഏറെനാൾ നീണ്ടുനിൽക്കാകുന്ന തരത്തിലാണ് നിർമ്മിച്ചത്. ശത്രു ഭീഷണികളെ അതിവേഗം കണ്ടെത്തി പ്രതിരോധിക്കാൻ ഇതിനാകും. സൈന്യത്തിന് പുറമേ രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും സുരക്ഷയൊരുക്കാൻ രക്ഷാ കവചിന് കഴിയും. പ്രതിരോധ രംഗം ശക്തിപ്പെടുന്നതിനൊപ്പം പ്രാദേശികമായി ഇന്ത്യൻ പ്രതിരോധ മേഖലയിലെ നിർമ്മാണം ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. സാറ്റലൈറ്റ് അധിഷ്ടിത നിരീക്ഷണം തുടങ്ങി ഒരുപിടി പ്രതിരോധസംവിധാനങ്ങൾ വഴി ശത്രുവിന്റെ ആക്രമണം ഉണ്ടാകും മുൻപ് തന്നെ അത് മനസിലാക്കി പ്രതിരോധിക്കാൻ രക്ഷാ കവചിന് കഴിയും.
ശത്രു ആക്രമണങ്ങളെ പ്രതിരോധിക്കാനായി ഇസ്രയേൽ ഉപയോഗിക്കുന്ന അയൺഡോമിന് തുല്യമായ പ്രവർത്തനമാകും രക്ഷാ കവചിന്. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ അയൺ ഡോം ഇസ്രയേലിന് ഏറെ സഹായം ചെയ്തിരുന്നു. നാല് മുതൽ 70 കിലോമീറ്റർ വരെ അകലത്തിൽ നിന്നും തങ്ങൾക്ക് നേരെ വരുന്ന ഹ്രസ്വദൂര മിസൈലുകളെയും പീരങ്കി ഷെല്ലുകളെയും തകർക്കുന്നതാണ് അയൺ ഡോം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]