
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയിൽ. 6.09 ന് ഉമ്മയുടെ ഫോണിൽ നിന്നു വിളിച്ചു വീടിനു മുന്നിൽ എത്താൻ അഫാൻ ആവശ്യപ്പെട്ടു. വണ്ടിയിൽ കേറിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ എൻറിച്ച് എന്ന കടയ്ക്ക് മുന്നിൽ ഇറക്കാനായിരുന്നു അഫാൻ ആവശ്യപ്പെട്ടത്. വാഹനത്തിലിരുന്നപ്പോൾ തന്നോട് അഫാൻ സംസാരിച്ചെന്നും കൂട്ടക്കൊല നടത്തിയതിൻ്റെ ഒരു കൂസലും അഫാന് ഇല്ലായിരുന്നുവെന്നും ഓട്ടോഡ്രൈവർ പറയുന്നു.
വൈകിട്ട് മൂന്ന് മണിയോടെയാണ് ഓട്ടോ ഡ്രൈവറെ ആദ്യം അഫാൻ വിളിച്ചത്. വീടിനടുത്തെ ജങ്ഷനിൽ ബൈക്കിലെത്തിയ അഫാൻ അനുജനെയും കൂട്ടി ഓട്ടോയിൽ കയറി. മന്ത്രി കിട്ടുന്ന കടയിലേക്ക് പോകണമെന്ന് പറഞ്ഞു. അവിടേക്ക് പോയി. പിന്നീട് വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോഴാണ് വീണ്ടും വിളിച്ചത്. വീടിനടുത്ത് നിന്ന് അഫാൻ മാത്രമാണ് ഓട്ടോയിൽ കയറിയത്. ബൈക്കെവിടെ എന്ന് അഫാനോട് ചോദിച്ചെു. വണ്ടി കംപ്ലൈൻ്റാണെന്നും വർക് ഷോപ്പിൽ കൊണ്ടുപോകണമെന്നുമാണ് മറുപടി പറഞ്ഞത്. ഓട്ടോയിൽ ഇരിക്കുമ്പോൾ അഫാൻ ഫോണിൽ എന്തൊക്കെയോ കളിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിലുള്ള എൻറിച്ച് എന്ന കടയുടെ മുന്നിലാക്കി 100 രൂപ വാങ്ങി ഞാൻ തിരികെ പേരുകാവിൽ വന്നു. അന്നേരം സ്റ്റേഷനിൽ നിന്ന് പൊലീസുകാർ അഫാൻ്റെ ഉമ്മയുടെ ഫോൺ നമ്പറിൽ നിന്നും വിളിച്ചു. അഫാൻ പിച്ചും പേയും പറയുന്നു. ആളെ അറിയാമോയെന്ന് ചോദിച്ചു. പിന്നീട് താൻ അവൻ്റെ വീട്ടിൽ പോയി ഉമ്മയ്ക്ക് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കയറിപ്പോയി. ആ സമയത്ത് അവിടെ പൊലീസുകാർ എത്തിയിരുന്നു. പിന്നീടാണ് കൂട്ടക്കൊലയുടെ വിവരങ്ങൾ അറിഞ്ഞത്. എല്ലാവരോടും നന്നായി ഇടപെടുന്ന, മയക്കുമരുന്നോ, ചീത്ത കൂട്ടുകെട്ടുകളോ ഇല്ലാത്ത നല്ല പയ്യനായിരുന്നു അഫാനെന്നും ഓട്ടോ ഡ്രൈവർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]