
ദില്ലി: റിയല്‍മിയുടെ പി3 പ്രോ 5ജി സ്മാര്‍ട്ട്ഫോണിന്റെ വില്പന ഇന്ത്യയില്‍ ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഈ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. മൂന്ന് റാം, സ്റ്റോറേജ് വേരിയന്റുകളില്‍ വരുന്ന റിയല്‍മി പി3 പ്രോ 5ജി സ്നാപ്ഡ്രാഗണ്‍ 7എസ് ജെനറേഷന് 3 ചിപ്സെറ്റില്‍ വരുന്ന ഹാന്‍ഡ്സെറ്റാണ്.
ഇന്ത്യയില്‍ റിയല്‍മി പി3 പ്രോ 5ജി മൊബൈല്‍ ഫോണിന്റെ വില 23,999 രൂപയിലാണ് ആരംഭിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന മോഡലിന്റെ വിലയാണിത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന റിയല്‍മി പി3 പ്രോ 5ജി ഫോണിന് 24,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 26,999 രൂപയുമാണ് ഇന്ത്യയിലെ വില. ഗാലക്സി പര്‍പ്പിള്‍, നെബുല ഗ്ലൗ, സാറ്റേണ്‍ ബ്രൗണ്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് റിയല്‍മി പി3 പ്രോ 5ജി ഇന്ത്യയില്‍ ലഭ്യമാവുന്നത്. റിയല്‍മിയുടെ വെബ്സൈറ്റും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ടും വഴി റിയല്‍മി പി3 പ്രോ 5ജി ബുക്ക് ചെയ്യാം. 2,000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും 2,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭിക്കും. ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യവും റിയല്‍മി പി3 പ്രോ 5ജിക്ക് ലഭിക്കും.
റിയല്‍മി പി3 പ്രോ 5ജി- സ്പെസിഫിക്കേഷനുകള്‍
റിയല്‍മി യുഐ 6.0 അടിസ്ഥാനത്തിലുള്ള ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്ഫോമിലാണ് റിയല്‍മി പി3 പ്രോ 5ജി വരുന്നത്. 6.83 ഇഞ്ച് വരുന്ന 1.5k ക്വാഡ് കര്‍വ്ഡ് ഡിസ്പ്ലെ 120Hz റിഫ്രഷ് റേറ്റിലുള്ള ആകര്‍ഷകമായ അമോലെഡ് സ്ക്രീന്‍ നല്കുന്നു. സ്നാപ്ഡ്രാഗണ്‍ 7എസ് ജെനറേഷന് 3 ആണ് ഫോണിന്റെ ചിപ്പ്. 50 എംപിയുടെ സോണി ഐഎംഎക്സ്896 സെന്‍സറും 2 എംപി ഡെപ്ത് സെന്‍സറും റീയര്‍ ക്യാമറ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. സെല്‍ഫിക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത് 16 മെഗാപിക്സല്‍ ക്യാമറയാണ്. എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസ് 2.0, എഐ മോഷന്‍ ഡീബ്ലര്, എഐ റിഫ്ലക്ഷന് റിമൂവര്‍ എന്നീ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളും ഫോണിലുണ്ട്. 6,000 എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററി ഉള്‍പ്പെടുന്ന റിയല്‍മി പി3 പ്രോ 5ജി ഫോണില്‍ 80 വാട്സ് ചാര്‍ജറാണ് പിന്തുണ.
Read more: സാംസങ് ഗാലക്സി എം16, എം06 5ജി സ്മാർട്ട്ഫോണുകൾ ഉടനെത്തും; പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]