
വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത കുഞ്ചാക്കോ ബോബനോടൊപ്പം നില്ക്കുന്ന ഫോട്ടോ താരത്തിന് കാണിച്ചുകൊടുത്ത് ആരാധിക. യുവതിയുടെ ഫോണില്‍ സൂക്ഷിച്ച പഴയ ചിത്രം നടന് കാണിച്ചുകൊടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന ഓഫീസര്‍ ‘ഓണ്‍ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കിടെയാണ് സംഭവം. വേദിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബന്, ആള്ക്കൂട്ടത്തില്നിന്ന യുവതി തന്റെ ഫോണില്‍ സൂക്ഷിച്ച പഴയ ചിത്രം കാണിച്ചു കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രം കണ്ട നടന് ഒരു ചെറുപുഞ്ചിരിയോടെ തന്റെ ഫോണെടുത്ത് ആ ചിത്രം പകര്‍ത്തി. ശേഷം ആരാധികയോട് സ്റ്റേജിലേക്ക് വരാന്‍ പറയുകയും ചെയ്തു. പണ്ടത്തെ ചിത്രം കൈയില്‍ ഉയര്‍ത്തി പിടിച്ച് ആരാധികയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും താരം മറന്നില്ല.
ആരാധികയ്ക്ക് ഹസ്തദാനംനല്കി അവരോട് നന്ദിപറയുന്നതും വീഡിയോയില്‍ കാണാം. ഹൃദ്യമായ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കുഞ്ചാക്കോ ബോബന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ പ്രചരണാര്‍ഥം നടന്ന പരിപാടിയില്‍ നടന് ജഗദീഷും കുഞ്ചാക്കോ ബോബനും ഒരുമിച്ച് ഡാന്‍സ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]