
.news-body p a {width: auto;float: none;} തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കുഞ്ഞനുജനെയും അമ്മയെയും ഉറ്റ ബന്ധുക്കളെയും കാമുകിയെയും ക്രൂരമായി കൊലപ്പെടുത്തിയ അഫാൻ ലഹരി ഉപയോഗിച്ചതായി വിവരം. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് പ്രതി ലഹരി ഉപയോഗിച്ച വിവരം സ്ഥീരീകരിച്ചത്.
ഏതുതരം ലഹരിയാണ് പ്രതി ഉപയോഗിച്ചതെന്ന് വ്യക്തമാകണമെങ്കിൽ ശാത്രീയപരിശോധന ഫലം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.
പ്രതിക്കെതിരെ മറ്റ് ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാൽ മാത്രമേ അറിയാൻ സാധിക്കൂവെന്നും ഡിവൈഎസ്പി പറഞ്ഞു. ഇപ്പോൾ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
അതേസമയം, പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും അഫാൻ എന്തിനാണ് കൊലപാതകങ്ങൾ നടത്തിയത് എന്ന കാര്യം വ്യക്തമല്ല. കൂട്ടക്കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോ എന്നും ചോദ്യമാണ്.
കൊല്ലപ്പെട്ട അഞ്ചിൽ നാല് പേരും ബന്ധുക്കളാണ്.
സാമ്പത്തിക ബാദ്ധ്യതയാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റസമ്മത മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതി എലി വിഷം കഴിച്ചെന്ന് അറിയിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.
മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ എട്ട് വർഷങ്ങൾക്ക് മുമ്പ് എലിവിഷം കഴിച്ച് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇപ്പോൾ പേ വാർഡിൽ ചികിത്സയിലുള്ള പ്രതി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അഫാന്റെ മാതാവ് ഷമിയുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]