
ധാക്ക : 1971ലെ വിഭജനത്തിന് ശേഷം ആദ്യമായി നേരിട്ടുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിച്ച് ബംഗ്ലാദേശും പാകിസ്ഥാനും. ഈ മാസം ആദ്യം ഇതുസംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. ആദ്യ ചരക്കുകപ്പൽ കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ഖാസിം തുറമുഖത്ത് നിന്ന് 25,000 ടൺ അരിയുമായി ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിന്ന് 50,000 ടൺ അരി വാങ്ങാനാണ് ബംഗ്ലാദേശ് ധാരണ. ശേഷിക്കുന്ന 25,000 ടൺ അരി അടുത്ത മാസം ആദ്യമെത്തും. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായതിന് പിന്നാലെ അധികാരത്തിലേറിയ ഇടക്കാല സർക്കാരാണ് പാകിസ്ഥാനുമായി സഹകരണത്തിന് തുടക്കമിട്ടത്.