
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് എന്ന ചിത്രം മാര്‍ച്ച് 27-ന് തിയേറ്ററുകളിലെത്തുകയാണ്. റിലീസിന് മുന്നോടിയായി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഇന്‍ട്രോകള്‍ അവസാന ഭാഗത്തേക്ക് കടന്നിരിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളിലൊരാളായ പ്രിയദര്‍ശിനി രാംദാസിനെയാണ് ഏറ്റവുമൊടുവില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫറില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ് എമ്പുരാനിലും ഈ വേഷം കൈകാര്യം ചെയ്യുന്നത്.
താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ശക്തമായ കഥാപാത്രമാണ് പ്രിയദര്‍ശിനി എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഈ കഥാപാത്രം തനിക്ക് നല്‍കിയതില്‍ പൃഥ്വിരാജിനോടും മുരളി ഗോപിയോടും ആന്റണി പെരുമ്പാവൂരിനോടും എല്ലാത്തിലും ഉപരിയായി മോഹന്‍ലാലിനോടുമാണ് നന്ദി പറയാനുള്ളത്. താന്‍ ലാലേട്ടനോടൊപ്പം അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേക സ്ഥാനം നേടി തന്നിട്ടുള്ളവയാണെന്നും മഞ്ജു പറയുന്നു.
എടുത്ത് പറയാന്‍ സാധിക്കുന്ന എന്റെ കഥാപാത്രങ്ങളില്‍ പലതും ലാലേട്ടനോടൊപ്പം അഭിനയിച്ചിട്ടുള്ളതാണ്. വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഏറ്റവും ആസ്വദിച്ച് അഭിനയിച്ച വേഷമായിരുന്നു എമ്പുരാനിലെ പ്രിയദര്‍ശിനിയുടേത്. ഈ കഥാപാത്രത്തെ എത്രത്തോളം ആസ്വദിച്ചിട്ടുണ്ടോ അത്രയും തന്നെ സങ്കീര്‍ണതയും സംഘര്‍ഷവും നിറഞ്ഞതായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
പൃഥ്വിരാജിനോടൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷം ലൂസിഫറിലും എമ്പുരാനിലും വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് അറിയുന്നതാണ്. ഒരു സംവിധായകന് ഏറ്റവുമധികം വേണ്ടത് സിനിമയില്‍ എന്താണ് വേണ്ടാത്തത് എന്നുള്ളതിനെ കുറിച്ചുള്ള ക്ലാരിറ്റിയാണ്. പൃഥ്വിരാജില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ക്വാളിറ്റി ഈ ക്ലാരിറ്റിയും ആത്മവിശ്വാസവും. അങ്ങനെയുള്ള ഒരു സംവിധായകനൊപ്പം ജോലി ചെയ്യുന്നത് ഏതൊരു അഭിനേതാവിനും സന്തോഷമുള്ള ഒന്നാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]