
റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. തമിഴ്നാട്ടിലെ കടയനെല്ലൂര്‍ പുളിയങ്ങാടി സ്വദേശി സയീദ് അലി ആണ് മരിച്ചത്. ഫെബ്രുവരി എട്ടിന് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സയീദ്. യാംബു ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.
20 ദിവസത്തെ അവധിക്ക് ജനുവരി പകുതിയോടെ നാട്ടില്‍ പോയി വിവാഹിതനായി തിരിച്ചെത്തി രണ്ടാം ദിവസമാണ് സയീദ് അലി അപകടത്തില്‍പ്പെട്ടത്. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്ന് യാംബു ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ കഴിഞ്ഞ് 17 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഫെബ്രുവരി എട്ടിന് യാംബുവിലെ ടൊയോട്ട സിഗ്നലിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റത്. യാംബുവില്‍ അല്‍ ബെയ്ക്ക് കമ്പനി ജീവനക്കാരനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]