
തിരുവനന്തപുരം: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ സഹോദരന് പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആണ് സംഭവം.വെഞ്ഞാറമ്മൂട് സ്വദേശി അസ്നാന് (23) ആണ് പൊലീസില്‍ കീഴടങ്ങിയത്. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്. താന്‍ കൂടുതല്‍ പേരെ ആക്രമിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റുവെന്നാണ് വിവരം.
ആറ് പേരെ ആക്രമിച്ചുവെന്ന ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് പൊലീസിനോട് അസ്നാന് നല്‍കിയിരിക്കുന്നത്. വെഞ്ഞാറമ്മൂട്ടില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളേയും ആക്രമിച്ചുവെന്നാണ് പ്രതി പൊലീസിന് നല്കിയ വിവരം. അസ്നാനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതി പറഞ്ഞിരിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്കും പൊലീസ് എത്തി പരിശോധന നടത്താനിരിക്കുകയാണ്.
updating…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]