
റായ്പൂര്‍: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം, ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിരിക്കുകയാണ് കെര്‍ലാപെണ്ട (പൂര്‍വതി) എന്ന ഗ്രാമം. ഛത്തീസ്ഡിലെ സുക്മ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു നക്സലേറ്റ് അധീന പ്രദേശമായി തുടരുകയായിരുന്നു ഇക്കാലമത്രയും. ഇത് വരെ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലാത്ത ഗ്രാമവാസികള്‍ ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് പങ്കാളികളായത്.
വര്‍ഷങ്ങളായി നക്സല്‍ ബാധിത പ്രദേശമായിരുന്ന കെര്ലാപെണ്ടയിലേക്ക് ഈയടുത്ത ദിവസത്തിലാണ് സര്‍ക്കാരിന് സ്വാധീനം ചെലുത്താനായത്. സ്ഥലത്ത് സര്‍ക്കാരിന്റെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഇന്ദ്രാവതി നാഷണൽ പാർക്ക് പ്രദേശത്തെ വനമേഖലയിൽ ഇന്ന് രാവിലെ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
ഒരു കാലത്ത് നക്സൽ നേതാവ് ഹിദ്മയുടെ ശക്തികേന്ദ്രമായിരുന്ന സ്ഥലമാണിത്. പെന്റാച്ചിംലി, കേരളപെൻഡ, ഡുലെഡ്, സുന്നാംഗുഡ, പൂര്‍വതി തുടങ്ങിയ മാവോയിസ്റ്റ് ബാധിത ഗ്രാമങ്ങളിൽ നിന്നുള്ള വോട്ടർമാരാണ് വോട്ട് ചെയ്യാനെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]