
ഡാകർ: യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ പ്രസവിച്ച് യുവതി. സെനഗലിലെ ഡാകറിൽ നിന്ന് ബ്രസൽസിലേക്ക് പോകുന്ന വിമാനത്തിലാണ് പ്രസവം നടന്നത്. ഗർഭിണിയായ നാഡി എന്ന യുവതിയാണ് ബ്രസൽസ് എയലെെൻസിന്റെ വിമാനത്തിനുള്ളിൽ പ്രസവിച്ചത്. യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴാണ് നാഡിയ്ക്ക് വേദന അനുഭവപ്പെട്ടത്. ഫ്ലെെറ്റ് അറ്റൻഡന്റ് ജെന്നിഫർ ജോയിയാണ് ഇത് വെറും വേദനയല്ലെന്ന് മനസിലാക്കിയത്.
ഉടൻ ജെന്നിഫർ വിമാനത്തിലുള്ള ആളുകളെ വിവരം അറിയിച്ചു. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും 22വയസുകാരിയായ നഴ്സും സഹായിക്കാൻ മുന്നിലേക്ക് വരികയായിരുന്നു. തുടന്ന് ഇവർ ഒരുമിച്ചാണ് നാഡിയുടെ പ്രസവം എടുത്തത്. എമർജൻസി ലാൻഡിംഗിനായി പെെലറ്റ് വിമാനം തിരിച്ച് ഡാകറിലേക്ക് ഇറക്കുന്നതിനിടെ തന്നെ കുഞ്ഞ് ജനിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ബ്രസൽസ് എയലെെൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ സെെബർലോകവും ഇത് ഏറ്റെടുത്തു. വളരെ പെട്ടെന്നാണ് കുഞ്ഞിന്റെ ശബ്ദം കാബിനിൽ നിറഞ്ഞതെന്ന് ജെന്നിഫർ പറയുന്നു. കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടർ അറിയിച്ചു. ഒരു കാബിൻ ക്രൂ അംഗത്തിന് എല്ലാത്തിനും പരിശീലനം നൽകുന്നു. തങ്ങൾ വളരെ ശാന്തരായി ഒരു ടീമായി ജോലി ചെയ്തുവെന്നും ജെന്നിഫർ പറഞ്ഞു. ബ്രസൽസ് എയലെെൻസ് തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വിവരം പങ്കുവച്ചത്. ഒപ്പം കുഞ്ഞിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ‘ഫന്റ’ എന്നാണ് കുഞ്ഞിന്റെ പേര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
View this post on Instagram A post shared by Brussels Airlines (@flyingbrussels)