
.news-body p a {width: auto;float: none;}
കൊല്ലം: അതിദരിദ്രരില്ലാത്ത ജില്ലയെന്ന നേട്ടത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി കൊല്ലം. ജില്ലയിലെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 3,962 കുടുംബങ്ങളിൽ നിന്ന് 2,923 കുടുംബങ്ങളെയും മുക്തമാക്കിയാണ് പുത്തൻ ചുവടുവയ്പ്പ്. പൂർണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പദ്ധതി.
2025 നവംബർ 1ന് ലക്ഷ്യം കൈവരിക്കുമെന്ന് മുമ്പ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജില്ലയിൽ പട്ടികയിൽ ഉൾപ്പെട്ടിരുന്നവരിൽ ഭൂമിയും വീടും ഇല്ലാത്ത 439 കുടുംബങ്ങളിൽ 125 കുടുംബങ്ങളും കോർപ്പറേഷൻ പരിധിയിൽ ഉള്ളവരാണ്. നിലവിൽ ഈ പട്ടികയിൽ ഉള്ളവരിൽ നിന്ന് 200 കുടുംബങ്ങൾക്ക് വീടും 46 കുടുബങ്ങൾക്ക് സ്ഥലവും വീടും നൽകിക്കഴിഞ്ഞു. ശേഷിക്കുന്നവയുടെ നിർമ്മാണവും ചില വീടുകളിൽ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. അതിദാരിദ്ര്യ പട്ടികയിലുള്ളവരിൽ ആവശ്യക്കാർക്ക് ലൈഫ് മിഷൻ വഴി വീട് ലഭ്യമാക്കിയത് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കി.
അടിസ്ഥാന രേഖകൾ ലഭ്യമാക്കി
അവകാശം അതിവേഗം പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വ്യക്തികൾക്ക് ആധാർ, റേഷൻ കാർഡ്, ഹെൽത്ത് ഇൻഷ്വറൻസ് തുടങ്ങി അടിസ്ഥാന രേഖകൾ ലഭ്യമാക്കി
ഭക്ഷണം, ആരോഗ്യ സേവനങ്ങൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ, കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകൾ വഴിയും 200 കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഒരുക്കി
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളെ മുൻനിറുത്തിയാണ് അതിദരിദ്ര കുടുംബങ്ങളെ കണക്കാക്കുന്നത്
2021 ജൂലായിലാണ് മാർഗരേഖ പുറപ്പെടുവിച്ചത്
അവകാശം അതിവേഗം ജില്ലയിൽ
ആധാർ കാർഡ് -202
തൊഴിൽ കാർഡ്-75
ഗ്യാസ് കണക്ഷൻ-36
വോട്ടർ കാർഡ്-138
റേഷൻ കാർഡ്-199
ഹെൽത്ത് ഇൻഷ്വറൻസ്-459
സാമൂഹ്യ സുരക്ഷ പെൻഷൻ-145
കുടുംബശ്രീ അംഗത്വം-65
ബാങ്ക് അക്കൗണ്ട്-75
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]