
.news-body p a {width: auto;float: none;}
പ്രയാഗ്രാജ്: മഹാ കുംഭമേളയിലെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക പദ്ധതിയുമായി റിലയൻസ് ഫൗണ്ടേഷൻ. വി കെയർ ഫിലോസഫിയുടെ നേതൃത്വത്തിൽ ‘തീർത്ഥ് യാത്രി സേവ’ എന്ന പദ്ധതിക്കാണ് റിലയൻസ് തുടക്കം കുറിച്ചിരിക്കുന്നത്.
സൗജന്യ ഭക്ഷണം, വൈദ്യ സഹായം, യാത്രാ സൗകര്യങ്ങൾ, ലൈഫ് ജാക്കറ്റുകൾ, വിനിമയ സംവിധാനങ്ങൾ തുടങ്ങിയവയാണ് പുതിയ പദ്ധതിയിലൂടെ തീർത്ഥാടകർക്ക് റിലയൻസ് നൽകുന്നത്. ആത്മീയ നേതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവും കുടിവെള്ളവും തീർത്ഥാടകർക്ക് ദിവസേന നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 24 മണിക്കൂർ വൈദ്യസഹായവും സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകളും നൽകുന്നു. തീർത്ഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളും ഗോൾഫ് കാർട്ടുകളും വിന്യസിച്ചിട്ടുണ്ട്. പുണ്യ നദിയിൽ സ്നാനം ചെയ്യുന്ന തീർത്ഥാടകർ, ബോട്ട് ജീവനക്കാർ, ജല പൊലീസ് തുടങ്ങിയവർക്ക് ലൈഫ് ജാക്കറ്റുകളും പദ്ധതി പ്രകാരം വിതരണം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘തീർത്ഥാടകരെ സേവിക്കുമ്പോൾ, നമ്മളും അനുഗ്രഹീതരാവുകയാണ്. സഹസ്രാബ്ദത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ പരിപാടിയിൽ, ഏറ്റവും ദുർബലരായവരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ മത-സാംസ്കാരിക സഭയായ മഹാ കുംഭമേളയിൽ, ലക്ഷക്കണക്കിന് തീർത്ഥാടകരുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ പ്രാപ്തമാക്കുന്നതിനും അവരുടെ യാത്ര സുരക്ഷിതവും സുഗമവും ആക്കുന്നതിനുമുള്ള ഞങ്ങളുടെ അവസരമാണിത്’- റിലയൻസ് ഇൻഡ്രസ്ട്രീസ് ഡയറക്ടർ അനന്ദ് അംബാനി പറഞ്ഞു.