
ടെക്നീഷ്യന്മാരും ദിവസവേതനക്കാരുമായ സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടന് വിജയ് സേതുപതി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ(FEFSI)’ എന്ന സംഘടനയ്ക്കാണ് നടന് പണം കൈമാറിയതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്തെന്ന വിവരം സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ചത്. സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടം ‘വിജയ് സേതുപതി ടവേഴ്സ്’ എന്ന പേരിലാകും അറിയപ്പെടുകയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
വിവിധ സിനിമസംഘടനകള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് ഫെബ്രുവരി 21-ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് കൈമാറിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ(FEFSI), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്. ഇതില്‍ തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]