
ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനംചെയ്ത ഗെറ്റ് സെറ്റ് ബേബി പ്രദര്‍ശനത്തിനെത്തി. മാര്‍ക്കോയ്ക്കുശേഷം ഉണ്ണി മുകുന്ദന് നായകനാകുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബിയെന്ന് ഉണ്ണി മുകുന്ദന് പറയുന്നു: ”മാര്ക്കോയ്ക്കുമുന്പ് അഭിനയിച്ച ചിത്രമാണിത്. കോവിഡ് സമയത്താണ് കുടുംബചിത്രങ്ങള്‍ക്കൊപ്പം നീങ്ങാന്‍ മനസ്സുകൊണ്ട് ഉറപ്പിക്കുന്നത്, അതിനെത്തുടര്‍ന്നാണ് മേപ്പടിയാനും ഷെഫീക്കിന്റെ സന്തോഷവും മാളികപ്പുറവുമെല്ലാം എത്തുന്നത്. എന്നാല്‍, ആക്ഷന്‍ എന്നും പ്രിയപ്പെട്ടതാണ്, മനസ്സിന്റെ ആ ആഗ്രഹത്തിനൊത്തുള്ള സഞ്ചാരമാണ് മാര്‍ക്കോയിലേക്ക് നയിച്ചത്. ഗെറ്റ് സെറ്റ് ബേബിയിലൂടെ വീണ്ടും കുടുംബചിത്രത്തിന്റെ ഭാഗമാകുകയാണ്.
ഗൈനക്ക് ഡോക്ടറുടെ വേഷമാണ് സിനിമയില്‍, ഐ.വി.എഫ്. സ്പെഷ്യലിസ്റ്റായി ഡോക്ടറുടെ ജീവിതവും അയാള്‍ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം തമാശയുടെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാണിത്. ആശീര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്ന സിനിമയില്‍ നിഖില വിമലാണ് നായിക.
കോഹിനൂര്‍, കിളിപോയി എന്നീ സിനിമകള്‍ക്കുശേഷം വിനയ് ഗോവിന്ദ് സംവിധാനംചെയ്യുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീരാ വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സ്കന്ദ സിനിമാസ്, കിംഗ്സ്മെന്‍ എല്‍.എല്‍.പി. എന്നിവയുടെ ബാനറില്‍ സുനില്‍ ജെയിന്, സജിവ് സോമന്, പ്രകാഷലി ജെയിന് എന്നിവര്‍ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രാജേഷ് വൈ.വി., അനൂപ് രവീന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കല്‍. വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് സാം സി.എസ്. സംഗീതം പകരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]