
ദുബായ് ∙ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടമെന്ന് ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തെ വിശേഷിപ്പിച്ചത് ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും മുൻ പരിശീലകനായിരുന്ന ഗാരി കിർസ്റ്റനാണ്. കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ലോകം മറ്റെല്ലാം മറന്ന് ആഘോഷിക്കും. ആ സൂപ്പർ പോരാട്ടത്തിന് ഇന്നു വേദിയാകുന്നത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽ ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിൽ ഉദ്ഘാടന മത്സരത്തിൽ ന്യൂസീലൻഡിനോട് തോൽവി വഴങ്ങിയ പാക്കിസ്ഥാൻ അവസാന സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ ബെർത്ത് ഏറക്കുറെ ഉറപ്പാക്കാം. മറുവശത്ത് ഇന്ന് തോറ്റാൽ പാക്കിസ്ഥാന് ടൂർണമെന്റിനു പുറത്തേക്കുള്ള വഴി തെളിയും. മത്സരം ഉച്ചകഴിഞ്ഞ് 2.30 മുതൽ സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാന് ‘സ്പെഷൽ കോച്ച്’; ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം
Cricket
കരുത്തോടെ ഇന്ത്യ
അവസാന ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 3–0 ജയം, ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ തകർത്തത് 6 വിക്കറ്റിന്; കണക്കിലും കളിക്കരുത്തിലും ഒരു പണത്തൂക്കം മുന്നിലാണ് ടീം ഇന്ത്യ. ബാറ്റിങ്ങിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മിന്നും ഫോമിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ പവർപ്ലേയിൽ മികച്ച തുടക്കം നൽകുന്നു. മധ്യനിരയിൽ മികവു തുടരുന്ന ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ എന്നിവർക്കൊപ്പം വിരാട് കോലി കൂടി ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യൻ ബാറ്റിങ് സുശക്തം. അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെ ഓൾറൗണ്ടർമാരുടെ കരുത്തിലും ഇന്ത്യ തന്നെ മുന്നിൽ. ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ആക്രമണച്ചുമതല ഏറ്റെടുത്ത മുഹമ്മദ് ഷമി ആദ്യ മത്സരത്തിൽ 5 വിക്കറ്റ് നേട്ടത്തോടെ വരവറിയിച്ചുകഴിഞ്ഞു. ഇടംകൈ ബാറ്റർമാർ ഏറെയുള്ള പാക്ക് ടീമിനെതിരെ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ഫലപ്രദമായി ഉപയോഗിക്കാനായാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.
പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി പരിശീലനത്തിനിടെ.
കരുതലോടെ പാക്കിസ്ഥാൻ
ടൂർണമെന്റിനു തൊട്ടുമുൻപു നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ തോൽവിയും ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏറ്റ പരാജയവും പാക്കിസ്ഥാന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാറ്റിങ്ങിൽ ആദ്യ മത്സരത്തിൽ അർധ സെഞ്ചറി നേടിയെങ്കിലും മെല്ലെപ്പോക്കിന്റെ പേരിൽ ബാബർ അസം പഴികേട്ടു. ബാബറിനെ മാറ്റിനിർത്തിയാൽ മറ്റു ബാറ്റർമാർക്ക് ആദ്യ മത്സരത്തിൽ കാര്യമായ താളം കണ്ടെത്താൻ സാധിച്ചില്ല. സൽമാൻ അലി ആഗ, ഖുഷ്ദിൽ ഷാ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ടീമിലെ ബിഗ് ഹിറ്റർ ഫഖർ സമാൻ പരുക്കേറ്റു പുറത്തായതും പാക്കിസ്ഥാന് തിരിച്ചടിയാണ്. ബോളിങ്ങിൽ പേസർമാർ ദയനീയ ഫോം തുടരുന്നു. അനുഭവസമ്പത്തുള്ള സ്പെഷലിസ്റ്റ് സ്പിന്നറുടെ അഭാവവും പാക്കിസ്ഥാനെ അലട്ടുന്നുണ്ട്.
ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടങ്ങൾ ഇതുവരെ
രാജ്യാന്തര ഏകദിനം: ഇന്ത്യ ജയം– 57 പാക്ക് ജയം– 73
ഏകദിന ലോകകപ്പ് : ഇന്ത്യ ജയം– 8 പാക്ക് ജയം– 0
ചാംപ്യൻസ് ട്രോഫി: ഇന്ത്യ ജയം– 02 പാക്ക് ജയം– 03
അവസാന മത്സരഫലം: ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം (2023 ഏകദിന ലോകകപ്പ്)
English Summary:
Pakistan vs India, Champions Trophy 2025, Group A Match – Live Updates
TAGS
Indian Cricket Team
Pakistan Cricket Team
Sports
Champions Trophy Cricket 2025
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com