
കാസർകോട്: കാഞ്ഞങ്ങാട് വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ സ്ഥാപനത്തിനിരികിൽ പെട്രോൾ പമ്പുണ്ടായിരുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കി. നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽമൂലം തീ അണയ്ക്കാനായത് വൻ ദുരന്തമാണ് ഒഴിവാക്കിയത്. നിരവധി സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മദർ ഇന്ത്യ എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. കടയിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി. കഠിന പരിശ്രമത്തിലൂടെയാണ് തീ അണയ്ക്കാനായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]