
തിരുവനന്തപുരം: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് പവിത്രം. പവിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ രാധയെ അവതരിപ്പിക്കുന്നത് നടിയും നർത്തകിയുമായ നയന ജോസനാണ്. ഓട്ടോഡ്രൈവറായാണ് നയന സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്.
പവിത്രം സീരിയൽ 50 എപ്പിസോഡുകൾ പിന്നിട്ടതിന്റെ സന്തോഷമാണ് നയന തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. സീരിയലിലെ പ്രധാന അഭിനയ മുഹൂർത്തങ്ങളും ബിഹൈൻഡ് ദ സീൻ രംഗങ്ങളും കോർത്തിണക്കിക്കൊണ്ടുള്ളതാണ് വീഡിയോ.
”പവിത്രം 50 എപ്പിസോഡുകൾ വിജയകരമായി പിന്നിട്ടിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി. സീരിയലിലെ എല്ലാ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും നന്ദിയോടെ ഓർക്കുന്നു. കൂടുതൽ ആകാംക്ഷാഭരിതമായ എപ്പോസോഡുകളാണ് ഇനി വരാൻ പോകുന്നത്”, വീഡിയോയ്ക്കൊപ്പം നയന കുറിച്ചു.
നിരവധി പേരാണ് നയനയുടെ വീഡിയോക്കു താഴെ താരത്തോടുള്ള സ്നേഹം അറിയിച്ചും പവിത്രം സീരിയലിലെ പ്രകടനത്തെ അഭിനന്ദിച്ചും രംഗത്തെത്തുന്നത്. ”നിങ്ങൾ എല്ലാരും പൊളിയല്ലേ. പക്ഷെ രാധയെ ഞങ്ങൾ മിക്കവാറും കല്യാണം കഴിപ്പിച്ചു വിടും” എന്നാണ് ഒരാളുടെ കമന്റ്. രാധ എന്ന കഥാപാത്രം നയനയുടെ കൈകളിൽ ഭദ്രമാണെന്നും ആ കഥാപാത്രത്തിന്റെ വികാരങ്ങൾ നയന നല്ല രീതിയിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നും ഉണ്ടെന്നാണ് മറ്റൊരു കമന്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്ക്ക് ഏറെ സുപരിചിതയാണ് നയന ജോസന്. അമൃത ടിവിയില്ഡ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ് നയനയെ മിനിസ്ക്രീൻ പ്രേക്ഷകർ അറിഞ്ഞുതുടങ്ങുന്നത്. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായ നയന ബാലതാരമായി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷവും നയന അടുത്തിടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. നർത്തകനായ ഗോകുലിനെയാണ് നയന വിവാഹം ചെയ്യുന്നത്.
‘പവിത്രം’ ഫാമിലിയുടെ ഗെറ്റ് ടുഗെദർ; വീഡിയോ പങ്കുവെച്ച് അലീന ട്രീസ ജോർജ്
പവിത്രം സീരിയലിൽ നിന്നും പിൻമാറിയോ? വാർത്തകളോട് പ്രതികരിച്ച് സുരഭി സന്തോഷ്